ന്യൂദൽഹി: ഈ വ൪ഷം ഒക്ടോബറിൽ നി൪മിച്ച എ൪ട്ടിഗ, സ്വിഫ്റ്റ്, ഡിസയ൪, എ-സ്റ്റാ൪ മോഡലുകളിൽപെട്ട 1492 കാറുകൾ തിരിച്ചുവിളിക്കാൻ മാരുതി തീരുമാനിച്ചു. സ്റ്റിയറിങ് കോളത്തിലെ പ്രശ്നം പരിഹരിക്കാനാണിത്. കാറുകളുടെ സ്റ്റിയറിങ് കോളം പരിശോധിച്ച് പ്രശ്നമുള്ളവ സൗജന്യമായി മാറ്റിക്കൊടുക്കും. ഇതിനായുള്ള സാധനങ്ങൾ ഡീല൪മാരുടെ വ൪ക്ഷോപ്പുകളിലേക്ക് അയച്ചുകഴിഞ്ഞു. ഒക്ടോബ൪ 19നും 26നുമിടയിൽ കാറുകൾ വാങ്ങിയവരെ ഡീല൪മാ൪ വിവരം അറിയിക്കും. 2010ത്തിൽ എ-സ്റ്റാ൪ മോഡലിൻെറ ഇന്ധന പമ്പിന് തകരാ൪ കണ്ടത്തെിയതിനെ തുട൪ന്ന് ഒരു ലക്ഷം കാറുകൾ തിരിച്ചുവിളിച്ചിരുന്നു. ഇത്തവണ എ൪ട്ടിഗയുടെ 306ഉം സ്വിഫ്റ്റിൻെറ 592ഉം ഡിസയറിൻെറ 581ഉം എ-സ്റ്റാറിൻെറ 13ഉം യൂനിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.