ബസ് സമരം: അധിക സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം വഴി വരുന്ന സ്വകാര്യ ബസുകളുടെ സമരം കാരണം വലഞ്ഞ ജനത്തിന് ആശ്വാസമായി കെ.എസ്.ആ൪.ടി.സിയുടെ അധിക സ൪വീസുകൾ. പെരിന്തൽമണ്ണ-മഞ്ചേരി റൂട്ടിൽ ഒരു ഓ൪ഡിനറി സ൪വീസ് പോലുമില്ലാത്തതിനാലാണ് പ്രത്യേക സ൪വീസുകൾ വേണ്ടി വന്നത്. ഇത് വിദ്യാ൪ഥികൾ അടക്കമുള്ള യാത്രക്കാ൪ക്ക് ഏറെ ആശ്വാസമായി. പെരിന്തൽമണ്ണ, മലപ്പുറം, നിലമ്പൂ൪ ഡിപ്പോകളിൽനിന്ന് രണ്ട് ബസുകൾ ഈ റൂട്ടിൽ സ൪വീസ് നടത്തി. പെരിന്തൽമണ്ണ-മലപ്പുറം റൂട്ടിലും രണ്ട് ഓ൪ഡിനറി ബസുകൾ സ൪വീസ് നടത്തി. 
നിലവിൽ താമരശ്ശേരി, സുൽത്താൻ ബത്തേരി ദീ൪ഘദൂര സ൪വീസുകൾ മാത്രമാണ് മഞ്ചേരി വഴിയുള്ളത്. അങ്ങാടിപ്പുറം കഴിഞ്ഞാൽ മഞ്ചേരിക്ക് മുമ്പ് മങ്കടയിൽ മാത്രമാണ് ഇവ നി൪ത്തുക. കൊളത്തൂ൪ ഭാഗത്തേക്ക് കെ.എസ്.ആ൪.ടി.സി ആവശ്യത്തിനുണ്ടെങ്കിലും സമരം കാരണം ഗുരുവായൂ൪ സ൪വീസ് റദ്ദാക്കി ഈ റൂട്ടിൽ ഓടി. സമരം തുടരുകയാണെങ്കിൽ പെരിന്തൽമണ്ണ-മലപ്പുറം, പെരിന്തൽമണ്ണ-മഞ്ചേരി റൂട്ടുകളിൽ കൂടുതൽ സ൪വീസ് നടത്തുമെന്ന് കെ.എസ്.ആ൪.ടി.സി അധികൃത൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.