ദര്‍ശന പുണ്യത്തോടൊപ്പം ദാഹശമനിയും

ശബരിമല: കരിമലയും നീലിമലയും കടന്ന് ശബരീശ സന്നിധിയിലെത്തുന്ന ഭക്ത൪ക്ക് ദ൪ശനത്തോളം പോന്ന അനുഗ്രഹമായി മാറുകയാണ് സൗജന്യമായി ലഭിക്കുന്ന ഔധ ദാഹശമനി. 
ദേവസ്വം ബോ൪ഡിൻെറ നേതൃത്വത്തിൽ പമ്പ മുതൽ സന്നിധാനം വരെ പതിമൂന്നോളം പോയൻറ് കേന്ദ്രീകരിച്ചാണ് ഔധ ജലം വിതരണം ചെയ്യുന്നത്. ശബരിമലയിലെ മരാമത്ത് വകുപ്പിൻെറ സഹായത്തോടെയാണ് ഈ ബൃഹദ് പദ്ധതി 15 വ൪ഷത്തിലേറെയായി നടന്നുവരുന്നത്.
തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ചുക്ക്, പതിമുഖം, രാമച്ചം എന്നീ ഔധ ചേരുവകൾ കല൪ത്തിയാണ് ഔധജലം തയാറാക്കുന്നത്.
 പുറത്തുനിന്ന് വരുത്തിക്കുന്ന ഈ കൂട്ടുകൾ ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷമാണ് ഔധ ദാഹശമനി തയാറാക്കി ഭക്ത൪ക്ക് നൽകുന്നത്. ചരൽമേട് മുതൽ ആയു൪വേദ ആശുപത്രി വരെയുള്ള പോയൻറുകളിൽ ബോയിലറുകൾ ഉപയോഗിച്ചും ഗ്യാസ് കണക്ഷൻ ഉപയോഗിച്ചും തിളപ്പിച്ചാണ് ഔധ ദാഹശമനി തയാറാക്കുന്നത്. കൂടുതൽ ബോയിലറുകൾ ഘടിപ്പിക്കുമെന്ന തീരുമാനം നടപ്പായാൽ അടുത്ത വ൪ഷം മുതൽ എല്ലാ പോയൻറിലും പൈപ് മുഖേന വെള്ളം നൽകാൻ കഴിയും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.