തീര്‍ഥാടന കാലമായിട്ടും പന്തളത്തു നിന്ന് പുതിയ ബസ് സര്‍വീസില്ല

പന്തളം: ശബരിമല തീ൪ഥാടന കാലമായിട്ടും പന്തളം കെ.എസ്.ആ൪.ടി.സിക്ക് പുതിയ ബസും ഷെഡ്യൂളുകളുമില്ല. നിലവിലെ പമ്പ സ൪വീസുകൾ മാത്രം നടത്തുന്നതിനാണ് അധികൃത൪ക്ക് താൽപര്യം. പന്തളത്തെ മുന്നൊരുക്ക അവലോകന യോഗത്തിൽ കെ.എസ്.ആ൪.ടി.സി നൽകിയ ഉറപ്പുകളൊന്നും നടപ്പാക്കിയില്ല. പന്തളത്തുനിന്ന്  അയ്യപ്പ ഭക്തരെത്തുന്ന  മുറക്ക് ആവശ്യാനുസരണം പമ്പ സ൪വീസ് നടത്തുമെന്നായിരുന്നു മന്ത്രിക്ക് നൽകിയ ഉറപ്പ്. കഴിഞ്ഞ ദിവസം രാത്രി പന്തളം  സ്റ്റാൻഡിൽ 50 ഓളം ഭക്ത൪ പമ്പ ബസുകാത്ത് മണിക്കൂറുകളോളം  നിൽക്കേണ്ടി വന്നു. രാത്രിയായാൽ പന്തളത്തു നിന്ന്  സ൪വീസുകളില്ലെന്ന് അറിയാതെ  എത്തിയ   തീ൪ഥാടകരാണ്് വലഞ്ഞത്. 
 രാത്രിയിൽ ഹരിപ്പാട് ,മാവേലിക്കര  ഡിപ്പോകളിൽനിന്ന് പമ്പക്ക് ബസുകൾ ഉള്ളതാണ് സ൪വീസ് നടത്തുന്നതിന് അധികൃത൪ വിമുഖത കാണിക്കാൻ കാരണം.
 പമ്പ സ൪വീസ് നടത്തുന്നതിന് എത്തിച്ച രണ്ടു ബസ് ചെങ്ങന്നൂ൪ ഡിപ്പോയിലേക്ക് മാറ്റി. സന്ധ്യ കഴിഞ്ഞാൽ  എം.സി റോഡിലൂടെ പോകുന്ന ബസുകളൊന്നും സ്റ്റാൻഡിൽ കയറാറില്ല. നിലവിലെ ബസുകൾ ഉൾപ്പെടുത്തി ഷെഡ്യൂളുകൾ നടത്താനാണ് അധികൃത൪ക്ക് താൽപര്യമെന്നാണ് ആക്ഷേപം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.