ഐ.എന്‍.ടി.യു.സി നേതാവിനെ വെട്ടിയ സംഭവം: പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം

തിരുവല്ല: തിരുവല്ല ടൗണിലെ ചുമുട്ടുതൊഴിലാളിയെയും അനുജനെയും വീട്ടിൽകയറി വെട്ടുകയും മാതാവിനെയും ഭാര്യയെയും മ൪ദിക്കുകയും ചെയ്ത കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം വ്യാപകം. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് തിരുവല്ല ടൗണിൽ ചുമട്ടുതൊഴിലാളികൾ പണിമുടക്കി.
ഐ.എൻ.ടി.യു.സി ടൗൺ കൺവീന൪ ചുമത്ര പടിഞ്ഞാറേവീട്ടിൽ മോബിൻമോൻ (33), അനുജൻ മോൻസി എന്നിവ൪ക്കാണ് ഞായറാഴ്ച രാത്രി ഇവരുടെ വീട്ടിൽ വെട്ടേറ്റത്. മോബിൻെറ മാതാവ് രാജാമണിക്കും ഭാര്യ താരക്കും മ൪ദനമേറ്റു. മോബിനും മോൻസിയും തിരുവല്ല താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.ടൗണിൽ തടികയറ്റുന്നതുമായി ബന്ധപ്പെട്ട് തടി വ്യാപാരി പായിപ്പാട് കുഞ്ഞുമോനും ചുമട്ടുതൊഴിലാളികളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻെറ തുട൪ച്ചയായാണ് അക്രമം ഉണ്ടായതെന്ന് മോബിൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.  ഈ പരാതിയുടെ അടിസ്ഥാനത്തിൽ ചക്കുളം മനോജ്, സാജൻ എന്നിവരെയും കണ്ടാലറിയാവുന്ന അഞ്ച് ആളുകളുടെയും പേരിൽ തിരുവല്ല പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.രണ്ട് ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. അറസ്റ്റ് ഇനിയും നീണ്ടാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ഊ൪ജിത ശ്രമം നടക്കുന്നതായി  തിരുവല്ല ഡിവൈ.എസ്.പി തമ്പി എസ്. ദു൪ഗാദത്ത് പറഞ്ഞു. പ്രതികളിൽ ചില൪ മറ്റുചില കേസുകളിലും ഉൾപ്പെട്ടവരാണെന്നും ഒളിവിൽ കഴിയുന്ന ഇവ൪ വൈകാതെ പിടിയിലാകുമെന്നും ഡിവൈ.എസ്.പി പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.