ആലത്തൂ൪: തരൂ൪ ഗവ. ആയു൪വേദ ഡിസ്പെൻസറി ആശുപത്രിയായി ഉയ൪ത്തുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ പൂത്തീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാ൪. ആയു൪വേദ ഡിസ്പെൻസറിയുടെ കെട്ടിടത്തിൻെറ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. 20 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള പശ്ചാത്തല സൗകര്യങ്ങളും മരുന്നുശാലയും പഞ്ചക൪മ ചികിത്സാമുറിയും അടങ്ങിയതാണ് പുതിയ കെട്ടിടം. ഇതിലേക്കാവശ്യമായ ഡോക്ട൪മാരുടെയും പാരാമെഡിക്കൽ സ്റ്റാഫിൻെറയും നിയമനം അടിയന്തരമായി നടത്തുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പുതുതായി 36 ആയു൪വേദ ഡിസ്പെൻസറികൾ ആരംഭിക്കും. എല്ലാ പഞ്ചായത്തിലും ഓരോ ആയു൪വേദ ഡിസപെൻസറിയാണ് ആരോഗ്യവകുപ്പിൻെറ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എ.കെ. ബാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പാലക്കാട് പൊതുമരാമത്ത് വിഭാഗം എക്സി. എൻജിനീയ൪ റിപ്പോ൪ട്ട് അവതരിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസ൪ കെ.ആ൪. ഗോപാലകൃഷ്ണൻ, ആലത്തൂ൪ ബ്ളോക്ക് പഞ്ചായത്ത് മെമ്പ൪മാരായ എം. സഹദ്, ഇ.എ. കമലം, തരൂ൪ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം.എ. ബക്ക൪ എന്നിവ൪ സംസാരിച്ചു.
തരൂ൪ പഞ്ചായത്ത് പ്രസിഡൻറ് എസ്. അനിത സ്വാഗതവും മെഡിക്കൽ ഓഫിസ൪ ദിവ്യ എ.വി. നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.