ഡ്രൈവേഴ്സ് പരിശീലന കേന്ദ്രം നിര്‍മാണം അന്തിമ ഘട്ടത്തില്‍

കണ്ടനകം: കെ.എസ്.ആ൪.ടി.സി റീജ്യനൽ വ൪ക്ഷോപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന ഡ്രൈവേഴ്സ് പരിശീലന കേന്ദ്രത്തിൻെറ നി൪മാണം അന്തിമഘട്ടത്തിലേക്ക്.
കേന്ദ്രത്തിന് ആവശ്യമായ വെള്ളം നിലവിൽ റീജ്യനൽ വ൪ക്ഷോപ്പിലേക്ക് വെള്ളമെടുക്കുന്ന തൃക്കണാപുരം ഭാരതപ്പുഴയോരത്തെ കിണറിൽനിന്നു തന്നെ എടുക്കാൻ കെ.എസ്.ആ൪.ടി.സി മാനേജിങ് ഡയറക്ട൪ കഴിഞ്ഞ ദിവസം അനുമതി നൽകിയതോടെ നി൪മാണത്തിലെ അന്തിമഘട്ടത്തിൽ നേരിട്ട വെല്ലുവിളി ഇൻസ്റ്റിറ്റ്യൂട്ട് അധികൃത൪ മറികടന്നിരിക്കുകയാണ്.  
ഈ രൂപത്തിൽ മുന്നോട്ടുപോവുകയാണെങ്കിൽ  മൂന്നു മാസത്തിനകം നി൪മാണം പൂ൪ത്തീകരിക്കുവാൻ കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം.
തൃക്കണാപുരത്തെ കിണറിൽനിന്ന് മൂന്നര കിലോമീറ്റ൪ ദൂരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വെള്ളമത്തെിക്കുന്നതിന് പൈപ്പ് ലൈൻ സ്ഥാപിക്കുക, പമ്പ് ഹൗസ്, ടാങ്ക് ,  റോഡ്, വ൪ക്ഷോപ്പ്, ഡ്രൈവിങ് ട്രാക്ക് തുടങ്ങിയ നി൪മാണപ്രവൃത്തികളാണ് പൂ൪ത്തിയാവാനുള്ളത്. കേന്ദ്രസ൪ക്കാരിൻെറയും സംസ്ഥാന സ൪ക്കാറിൻെറയും സംയുക്ത സംരംഭമായ ഡ്രൈവേഴ്സ് ട്രെയ്നിങ്  ഇൻസ്റ്റിറ്റ്യൂട്ട്, റീജ്യനൽ വ൪ക്ഷോപ്പിൻെറ കീഴിലുള്ള 25 ഏക്കറിൽ 2009ലാണ് നി൪മാണം ആരംഭിക്കാൻ അനുമതി ലഭിക്കുന്നത്. 13.5 കോടിയോളം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.  
  10 തരം കോഴ്സുകളാണ് ഇവിടെ ഡ്രൈവ൪മാ൪ക്കായി വിഭാവനം ചെയ്തിരിക്കുന്നത്.
വിവിധ കോഴ്സുകൾക്ക് ഒരു ദിവസം, മൂന്നുദിവസം, അഞ്ച് ദിവസം, ഒരുമാസം, 45 ദിവസം, മൂന്നു മാസം, ആറ് മാസം എന്നിങ്ങനെയാണ് കാലദൈ൪ഘ്യം. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനങ്ങൾ ഓടിച്ചതിൻെറ പേരിൽ പിടികൂടപ്പെടുന്ന ഡ്രൈവ൪മാ൪ക്ക് ഒരുദിവസത്തെ പരിശീലനവും, കെ.എസ്.ആ൪.ടി.സി ബസ് ഡ്രൈവ൪മാ൪ക്ക് മൂന്ന്, അഞ്ച് ദിവസത്തെ പരിശീലനവും, ഡ്രൈവിങ് പരിശീലക൪ക്ക് ആറുമാസത്തെ പരിശീലനവും, പെട്രോളിയം ഉൽപ്പന്നങ്ങളടക്കമുള്ള  വലിയ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവ൪മാ൪ക്ക് ഒരുമാസം, 45 ദിവസം, മൂന്ന് മാസം എന്നിങ്ങനെയാണ് ഇവിടെ പരിശീലനം നൽകുക.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.