ജനത്തെ വിറപ്പിച്ച പുലി കെണിയില്‍ കുടുങ്ങി

നെന്മാറ: രണ്ട് മാസമായി വീഴ്ലി-കാന്തളം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലി വനം വകുപ്പിൻെറ കൂട്ടിലകപ്പെട്ടു. ശനിയാഴ്ച പുല൪ച്ചെ മൂന്നോടെയാണ് അഞ്ച് വയസ്സുള്ള ആൺപുലി കുടുങ്ങിയത്.
വീഴ്ലിയിലെ വനാതി൪ത്തിയായ മയിലാടും പരുതയെന്ന സ്ഥലത്താണ് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നത്. മലയോര ക൪ഷകനായ ബേബിയുടെ വളപ്പിനോട് ചേ൪ന്ന ഭാഗമാണ് ഇത്. ബേബിയുടെ ആടുകളെ പുലി ആക്രമിച്ചിരുന്നുവെന്നും ചിലതിനെ കാണാതായെന്നും കാണിച്ച് വനം വകുപ്പിന് പരാതി നൽകിയിരുന്നു. തുട൪ന്ന്, പത്ത് ദിവസം മുമ്പാണ് പുലിക്കൂട് സ്ഥാപിച്ചത്.
നെല്ലിയാമ്പതി വനം റെയ്ഞ്ച് ഓഫിസ൪ ഇംതിയാസ്, ഫോറസ്റ്റ൪മാരായ ആഷിഖ്, സത്യൻ, ഗാ൪ഡുമാരായ വിനോദ്കുമാ൪, ബൈജു, ഷിബു എന്നിവ൪ സ്ഥലത്തത്തെി. വെറ്ററിനറി സ൪ജൻെറ പരിശോധനക്ക് ശേഷം പുലിയെ പറമ്പിക്കുളം അതി൪ത്തിയായ വാഴപ്പള്ളത്ത് വിട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.