മാനന്തവാടി: പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ പാ൪ട്ടി ഓഫിസിൽ വെച്ച് വിവാഹം കഴിപ്പിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി.
വാളാട് ഗവ. ഹയ൪ സെക്കൻഡറി സ്കൂളിലെ പ്ളസ്ടു വിദ്യാ൪ഥിനിയായ വെൺമണി സ്വദേശിനിയെയും പ്രദേശത്തെ യുവാവിനെയും ഈ മാസം 17ന് വാളാട് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിൽ വെച്ച് വിവാഹം കഴിപ്പിച്ചുകൊടുത്തുവെന്നാണ് പരാതി. വാളാട് ഹൈസ്കൂൾ ജങ്ഷൻ കോൺഗ്രസ് കമ്മിറ്റിയാണ് തലപ്പുഴ പൊലീസിനും ചൈൽഡ് വെൽഫെയ൪ കമ്മിറ്റിയിലും പരാതി നൽകിയത്. ഇതിൻെറ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 1996 മാ൪ച്ച് നാലിനാണ് പെൺകുട്ടിയുടെ ജനനം. ഇതനുസരിച്ച് മൂന്നര മാസംകൂടിയാവണം പ്രായപൂ൪ത്തിയാകാൻ. പാ൪ട്ടി നേതാക്കളും യുവതിയുടെ മാതാപിതാക്കളും വരനുമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തതെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ പാ൪ട്ടി ഓഫിസിൽ വിവാഹം ചെയ്തുകൊടുത്തുവെന്ന ആരോപണം ശരിയല്ളെന്ന് സി.പി.എം വാളാട് ലോക്കൽ സെക്രട്ടറി വി.ജെ. ടോണി പറഞ്ഞു. പെൺകുട്ടിയെ ശല്യം ചെയ്യുന്നതായി കാണിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ പാ൪ട്ടിക്ക് പരാതി നൽകുകയായിരുന്നു.
ഇതനുസരിച്ച് കാമുകൻെറ വീട്ടുകാരുമായി സംസാരിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ, പെൺകുട്ടി കാമുകനെ മാത്രമേ വിവാഹം കഴിക്കൂ എന്നും തൻെറ മാതാപിതാക്കളെ വിശ്വാസമില്ളെന്നും അറിയിച്ചതോടെ കാമുകൻെറ അമ്മാവൻെറ വീട്ടിലേക്ക് മാറ്റുകയായിരുന്നു. പ്രായപൂ൪ത്തിയാകുന്ന മുറക്ക് വിവാഹം നടത്തിക്കൊടുക്കാമെന്നുമാണ് പറഞ്ഞത്. മറിച്ചുള്ള ആരോപണം രാഷ്ട്രീയ നേട്ടത്തിനായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.