വീടുകയറി ആക്രമണം: നാലുപേര്‍ പിടിയില്‍

കട്ടപ്പന: വീടുകയറി ഗൃഹനാഥനെ ആക്രമിച്ച കേസിൽ നാല് യുവാക്കളെ വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തു. ചെല്ലാ൪കോവിൽ നീ൪പ്പടിയിൽ അഞ്ജിഷ് (22), സഹോദരൻ വിലേഷ് (20), ബന്ധു അജീഷ് (19), കൊന്നക്കൽ സുഭാഷ് (36) എന്നിവരെയാണ് വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ 15 പേരെ കൂടി പിടികിട്ടാനുണ്ട്.
  ചെല്ലാ൪കോവിൽ പെരുമ്പള്ളിയിൽ ചാക്കോയുടെ മകൻ ആൻറണിയുടെ (46) പരാതിയെ തുട൪ന്നാണ് അറസ്റ്റ്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ തെരുവുവാസ സമരം നടക്കുന്നതിനിടെ ഭക്ഷണം കഴിക്കാൻ പ്ളേറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട വാക്കുത൪ക്കമാണ് സംഘ൪ഷത്തിലേക്ക് നയിച്ചത്. അറസ്റ്റ് ചെയ്ത യുവാക്കളെ കോടതി റിമാൻഡ് ചെയ്ത് പീരുമേട് സബ്ജയിലിലേക്ക് അയച്ചു. മദ്യലഹരിയിലായിരുന്നു യുവാക്കളെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.