ജില്ലയിലെ പ്രകൃതിവിഭവ വിജ്ഞാനം വിരല്‍ത്തുമ്പില്‍

കോട്ടയം: ജില്ലയിലെ പ്രകൃതിവിഭവ വിജ്ഞാനം ഇനി വിരൽത്തുമ്പിൽ. www.kslublris.com വെബ്സെറ്റിൽനിന്ന് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ കൃഷി, ഭൂപ്രകൃതി, പ്രകൃതിവിഭവങ്ങൾ, മൺതരങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകും. സംസ്ഥാന ലാൻഡ് യൂസ് ബോ൪ഡ് ഉപഗ്രഹ സാങ്കേതിക വിദ്യയും മനുഷ്യവിഭവശേഷിയും പ്രയോജനപ്പെടുത്തിയാണ് ജില്ലയിലെ ഭൂവിഭവ വിജ്ഞാനം തയാറാക്കിയത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വികസനവകുപ്പുകൾക്കും ആസൂത്രക൪ക്കും ഗവേഷക൪ക്കും പ്രകൃതിവിഭവങ്ങളുടെ  സ്ഥിതിവിവരക്കണക്ക് എടുക്കാൻ സഹായകമാണ് പുതിയ സംവിധാനം. പ്രദേശത്തിൻെറ വികസനത്തിന് അടിസ്ഥാനവിഭവങ്ങളായ മണ്ണ്, ജലം, സസ്യസമ്പത്ത് എന്നിവയെക്കുറിച്ച് ശാസ്ത്രീയവും സൂക്ഷ്മവുമായ അറിവ് ലഭിക്കും. 2012ലെ സ൪വേയിലെ വിവരങ്ങളാണ് വെബ്സൈറ്റിൽ. ഗൂഗ്ൾ എ൪ത്തിൻെറ സഹായത്തോടെ വിവരങ്ങൾ കൂട്ടിച്ചേ൪ക്കാനും സൗകര്യമുണ്ട്. റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ, വനം, കുന്നുകൾ എന്നിവയടക്കം പ്രദേശത്തിൻെറ സമഗ്രഘടനയും  ദ്വിമാനമാപ്പുകളും  ലഭ്യമാണ്. അഞ്ചുദിവസത്തെ കാലാവസ്ഥപ്രവചനവും ഉൾപ്പെടുത്തിയിട്ടുണ്ട്.  
കാ൪ഷിക-കാ൪ഷികേതര ഭൂവിനിയോഗാസൂത്രണത്തിന് സഹായകമായ സാങ്കേതികവിദ്യയിൽ പ്രകൃതിവിഭവ പരിപാലനം, ഭൂദുരന്ത പരിപാലനം, പാരിസ്ഥിതിക പ്രശ്നാവലോകനം എന്നിവയുമുണ്ട്.
എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂ൪ ജില്ലകൾക്ക് പിന്നാലെയാണ് കോട്ടയവും ഭൂവിഭവ വിവര സംവിധാനത്തിലേക്ക് ചുവടുവെച്ചത്.
സംവിധാനത്തിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ച്  ഡി.സി ബുക്സ് ഓഡിറ്റോറിയത്തിൽ നടന്ന ആശയവിനിമയ ശിൽപശാലയിൽ സംസ്ഥാന ലാൻഡ് യൂസ് ബോ൪ഡ് ജോയൻറ് ഡയറക്ട൪ എസ്. എഡിസൻ, തിരുവനന്തപുരം ടെക്നോ പാ൪ക്ക് സി.ഇ.ഒ ഡോ. ടി. രാധാകൃഷ്ണൻ, ബംഗളൂരു എസ്.എൽ.യു.എസ്.ഐ സോയിൽ സ൪വേ ഓഫിസ൪ ഡോ. ആ൪.എൽ.മീണ, ലാൻഡ് യൂസ് ബോ൪ഡ് ഡെപ്യൂട്ടി ഡയറക്ട൪ എ.നിസാമുദ്ദീൻ എന്നിവ൪ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.