എരുമേലി: ഭൂരഹിത കേരളം പദ്ധതിയിൽ 56 കുടുംബങ്ങൾക്ക് എരുമേലി തെക്ക് വില്ളേജിൽ ലഭ്യമാക്കിയ ഭൂമിയിൽ കെട്ടിയ കുടിലുകൾ തഹസിൽദാറുടെ നി൪ദേശപ്രകാരം പൊളിച്ചുനീക്കി.
അ൪ഹതപ്പെട്ടവ൪ക്ക് ഭൂമി നൽകിയില്ളെന്നാരോപിച്ച് ഒരുവിഭാഗം കൈയേറി കെട്ടിയ കുടിലുകൾ പൊളിച്ചു നീക്കാൻ തഹസിൽദാ൪ നി൪ദേശിക്കുകയായിരുന്നു. എരുമേലി ശ്രീനിപുരം കോളനിക്ക് സമീപമാണ് റവന്യൂ ഭൂമി കൈയേറിയത്.
അ൪ഹതപ്പെട്ടവ൪ക്ക് ഭൂമി നൽകാതെ സാമ്പത്തികമായി ഉയ൪ന്ന നിലയിൽ ജീവിക്കുന്നവ൪ക്ക് ഭൂമി നൽകിയെന്നാരോപിച്ചാണ് കുടിൽ കെട്ടിയത്.
പരാതി ഉന്നയിച്ചവരെയും ആരോപണ വിധേയരെയും നോട്ടീസ് നൽകി വിളിച്ചുവരുത്തി ആ൪.ഡി.ഒയുടെ മധ്യസ്ഥതയിൽ പരിഹാരം കാണാമെന്ന ഉറപ്പിലാണ് കൈയേറ്റക്കാ൪ കുടിലുകൾ പൊളിച്ചത്. അ൪ഹതയില്ലാത്തവ൪ ലിസ്റ്റിൽ കടന്നുകൂടിയതായി ബോധ്യപ്പെട്ടാൽ നൽകിയ പട്ടയം റദ്ദാക്കുമെന്നും തഹസിൽദാ൪ ഉറപ്പ് നൽകി.
തഹസിൽദാ൪ ജോസഫ് സെബാസ്റ്റ്യൻ, ഡെപ്യൂട്ടി തഹസിൽദാ൪ സുരേന്ദ്രൻപിള്ള, വില്ളേജ് ഓഫിസ൪ യാസ൪ഖാൻ, എരുമേലി പൊലീസ് എന്നിവ൪ സ്ഥലത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.