കളമശേരി: ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്പീഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 10,000 കോടിയുടെ പദ്ധതി നടപ്പാക്കുകയാണെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. കളമശേരിയിൽ ചമ്പോക്കടവിൽ പുതിയ പാലത്തിൻെറ നി൪മാണോദ്ഘാടനം നി൪വഹിക്കുകയായിരുന്നു മന്ത്രി. കൊച്ചി നഗരത്തിലെ നാല് ഫൈ്ള ഓവറും കളമശേരിയിലെ ഒരു ഫൈ്ള ഓവറും പദ്ധതിയിൽ ഉൾപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ഇടപ്പള്ളി ഫൈ്ള ഓവറിൻെറ നി൪മാണം 21ന് തുടക്കം കുറിക്കും. ഇതോടൊപ്പം പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂ൪ ഫൈ്ള ഓവറുകളുടെ നി൪മാണവും ആരംഭിക്കും. വരുന്ന പാ൪ലമെൻറ് തെരഞ്ഞെടുപ്പിന് മുമ്പ് ഭരണാനുമതി ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതി നടപ്പാകുന്നതോടെ കേരളത്തിലെ 90 ശതമാനം ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.
ബെന്നി ബഹനാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയ൪മാൻ ജമാൽ മണക്കാടൻ, വൈസ് ചെയ൪മാൻ അനീത ലത്തീഫ്, എ.കെ. ബഷീ൪, ടി.എസ്. അബൂബക്ക൪, ഷീജ സുധികുമാ൪, ജലീൽ പാമങ്ങാടൻ, ജെസി പീറ്റ൪, മുഹമ്മദ്കുഞ്ഞ് വെള്ളക്കൽ, പി.കെ. ബേബി, കോ൪പറേഷൻ കൗൺസില൪ എൻ.എ. സരോജിനി, കെ.കെ. പ്രകാശ്, ഷരീഫ് മരക്കാ൪, ജോ൪ജ് ഫ്രാൻസിസ്, എക്സി. എൻജിനീയ൪ പി.പി. ബെന്നി തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.