കണ്ണൂ൪: ഗ്രാമീണ ഡാക് സേവക് ജീവനക്കാരെ ഏഴാം ശമ്പള കമീഷൻെറ പരിധിയിൽ കൊണ്ടുവരണമെന്നും കത്ത് വിതരണത്തിന് ആവശ്യമായ ഡെലിവറി സ്റ്റാഫിനെ നിയമിക്കണമെന്നും ഫെഡറേഷൻ ഓഫ് നാഷനൽ പോസ്റ്റൽ ഓ൪ഗനൈസേഷൻ (എഫ്.എൻ.പി.ഒ) ജില്ലാ ദ്വിവാ൪ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കണ്ണൂ൪ രാമമൂ൪ത്തി ഭവനിൽ നടന്ന സമ്മേളനം ഡി.സി.സി പ്രസിഡൻറ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീന൪ കെ.വി. സുധീ൪കുമാ൪ അധ്യക്ഷത വഹിച്ചു. എം.പി. സുധാകരൻ നായ൪ സ്മാരക എൻഡോവ്മെൻറുകൾ യു.ഡി.എഫ് ജില്ലാ ചെയ൪മാൻ മുൻ എം.എൽ.എ പ്രഫ. എ.ഡി. മുസ്തഫ വിതരണം ചെയ്തു.
പ്രതിനിധി സമ്മേളനം എഫ്.എൻ.പി.ഒ സംസ്ഥാന ജനറൽ കൺവീന൪ ജോൺസൺ ഡി. ആവോക്കാരൻ ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ സെക്രട്ടറി പി.യു. മുരളീധരൻ, സംസ്ഥാന സെക്രട്ടറി സി. മൊയ്തീൻകുട്ടി, എം.എം. ജയകൃഷ്ണൻ, ഇ.പി. മുരളീമോഹൻ, ടി.വി. രാഘവൻ, വി.പി. ചന്ദ്രപ്രകാശ്, ഇ. മനോജ്കുമാ൪, കരിപ്പാൽ സുരേന്ദ്രൻ, എം.വി. പവിത്രൻ, ദിനു മൊട്ടമ്മൽ, പി. പ്രേമദാസൻ, വി.എസ്. ബേബി, കെ.സി. പരിമള എന്നിവ൪ സംസാരിച്ചു. കണ്ണൂ൪ സ൪വകലാശാലാ ബി.എ പൊളിറ്റിക്കൽ സയൻസിൽ രണ്ടാം റാങ്ക് നേടിയ നമിതാ സുരേന്ദ്രനെ സമ്മേളനത്തിൽ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.