ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

ഫറോക്ക്: ഭ൪ത്താവിൻെറ കുത്തേറ്റ് യുവതിക്ക് സാരമായി പരിക്കേറ്റു. ഫറോക്ക് ചുങ്കം എട്ടേമൂന്ന് വാഴപ്പൊറ്റ അരിപറമ്പിൽ മുഹമ്മദിൻെറ മകൻ നൗഷാദാണ് (30) ഭാര്യ സാജിതയെ (25) കത്തികൊണ്ട് കുത്തി പരിക്കേൽപിച്ചത്. ചൊവ്വാഴ്ച പുല൪ച്ചെ അഞ്ചു മണിയോടെ സാജിത താമസിക്കുന്ന വീട്ടിൽനിന്ന് പുറത്തുള്ള കുളിമുറിയിലേക്ക് പോകുംവഴിയാണ് ആക്രമണമുണ്ടായതെന്ന് കേസന്വേഷിക്കുന്ന ചെറുവണ്ണൂ൪ സി.ഐ ചന്ദ്രമോഹൻ പറഞ്ഞു.
നാഭിക്കുതാഴെ കുത്തേറ്റ യുവതിയെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. രണ്ടു വ൪ഷത്തോളമായി വേ൪പിരിഞ്ഞാണ് ദമ്പതികൾ താമസം. നേരത്തേ ഗാ൪ഹിക പീഡന നിയമപ്രകാരം യുവതി ഭ൪ത്താവിനെതിരെ കൊടുത്ത കേസിൽ അനുകൂല വിധി സമ്പാദിച്ചതിനെ തുട൪ന്ന് ഭ൪തൃപിതാവിൻെറ സംരക്ഷണയിലായിരുന്നു യുവതി. ഇവ൪ താമസിക്കുന്ന വീട്ടിലേക്ക് ഭ൪ത്താവ് പ്രവേശിക്കരുതെന്ന് കോടതിവിധി ഉണ്ടായിരുന്നു. ഭ൪ത്താവും മാതാവും ഇതേതുട൪ന്ന് മറ്റൊരു വീട്ടിലാണ് താമസം. വിവാഹമോചനത്തിനുള്ള ഭ൪ത്താവിൻെറ ആവശ്യം നിരാകരിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് യുവതി പൊലീസിൽ മൊഴി നൽകി. രോഗിയായ കുട്ടിയടക്കം രണ്ട് പെൺകുട്ടികളാണ് ഇവ൪ക്കുള്ളത്. കുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.