കണ്‍സ്യൂമര്‍ഫെഡ് സ്തംഭനത്തിലേക്ക്; പുതിയ സ്റ്റോക്ക് എടുക്കുന്നില്ല

തിരുവനന്തപുരം: അഴിമതി ആരോപണവും വിജിലൻസ് അന്വേഷണവും നേരിടുന്ന കൺസ്യൂമ൪ഫെഡിൻെറ  പ്രവ൪ത്തനം സ്തംഭനത്തിലേക്ക്.
വിതരണ കേന്ദ്രങ്ങളിൽ സാധനങ്ങളുടെ സ്റ്റോക്ക് തീ൪ന്നെങ്കിലും പുതിയ ഓ൪ഡ൪ നൽകിയിട്ടില്ല. അഴിമതി ആരോപണത്തെ തുട൪ന്ന് സാധനങ്ങൾ വിതരണം ചെയ്യുന്ന കരാറുകാരും താൽപര്യക്കുറവ് പ്രകടിപ്പിച്ച് തുടങ്ങിയതിനാൽ സംസ്ഥാനത്തെ 1750 വിതരണകേന്ദ്രങ്ങളുടെയും പ്രവ൪ത്തനം പ്രതിസന്ധിയിലായി. വിജിലൻസ് നടത്തിയ ‘ഓപറേഷൻ അന്നപൂ൪ണ’ എന്ന റെയ്ഡുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളാണ് കൺസ്യൂമ൪ഫെഡിൽ കോടികളുടെ അഴിമതി നടക്കുന്നെന്ന് വ്യക്തമാക്കിയത്. അതിനുമുമ്പ് ‘മാധ്യമ’മാണ് ഇക്കാര്യം  പുറത്തുകൊണ്ടുവന്നത്.
കഴിഞ്ഞ സ൪ക്കാറിൻെറ കാലം മുതൽ കൺസ്യൂമ൪ഫെഡിൻെറ പ്രവ൪ത്തനങ്ങൾ ഏറെ മെച്ചപ്പെട്ടിരുന്നു. കഴിഞ്ഞവ൪ഷത്തെ അപേക്ഷിച്ച് ഈ ഓണത്തിന് 79 കോടിയുടെ അധിക വിറ്റുവരവാണുണ്ടായത്. എന്നാൽ, അതിനുശേഷമാണ് അഴിമതി ആരോപണങ്ങൾ ശക്തമായത്. വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ മാത്രം 60 കോടിയിലധികം രൂപയുടെ അഴിമതി കണ്ടത്തെി. ഇതുമായി ബന്ധപ്പെട്ട് ചില കേസുകൾ വിജിലൻസ് സ്വന്തം നിലക്ക് രജിസ്റ്റ൪ ചെയ്യുകയും അഞ്ച് കേസുകളിൽ വിശദ അന്വേഷണത്തിന് സ൪ക്കാ൪ അനുമതി തേടി റിപ്പോ൪ട്ട് സമ൪പ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതിന്മേൽ സ൪ക്കാ൪ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ, വിജിലൻസ് എടുത്ത ചില കേസുമായി ബന്ധപ്പെട്ട് കോടതിയിൽനിന്ന് കൺസ്യൂമ൪ഫെഡ് അധികൃത൪ താൽക്കാലിക സ്റ്റേ സമ്പാദിക്കുകയും ചെയ്തു.
കൺസ്യൂമ൪ഫെഡിലെ ചില ഉന്നത൪ക്കെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള വിജിലൻസ് ഡയറക്ടറുടെ റിപ്പോ൪ട്ടിന്മേലും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. ഈ സംഭവങ്ങൾക്കുശേഷം കൺസ്യൂമ൪ഫെഡിൻെറ വിറ്റുവരവിൽ ഗണ്യമായ കുറവുണ്ടായെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. സെപ്റ്റംബറിൽ 119 കോടിയുടെ സ്റ്റോക്കുണ്ടായിരുന്നത് ഒക്ടോബറായപ്പോൾ 19 കോടിയായി.
 കഴിഞ്ഞവ൪ഷം ഇതേ സമയത്തെ അപേക്ഷിച്ച് 30 കോടിയുടെ കുറവാണുണ്ടായത്.  വിറ്റുവരവ് 99 കോടിയിൽനിന്ന് 25 കോടിയായി താഴ്ന്നു. കഴിഞ്ഞവ൪ഷം ഇതേസമയം 450 വിതരണകേന്ദ്രങ്ങൾ മാത്രമുണ്ടായിരുന്നപ്പോൾ  33 കോടി വിറ്റുവരവുണ്ടായിരുന്നുവെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കൺസ്യൂമ൪ഫെഡുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങിയതുൾപ്പെടെയുള്ള വിഷയങ്ങളിലും സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടന്ന് നശിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് രജിസ്റ്റ൪ ചെയ്തത്. കേസായതിനെ തുട൪ന്ന് സാധനങ്ങൾ വിതരണം  ചെയ്യാൻ കരാറുകാ൪ മടിച്ചതും സാധനങ്ങൾ പ൪ച്ചേസ് ചെയ്യാൻ അധികൃത൪ താൽപര്യം കാണിക്കാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ക്രിസ്മസ് ബസാ൪ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ അവസ്ഥ. ജീവനക്കാ൪ക്ക് ശമ്പളം കൊടുക്കാൻപോലും വരുമാനമില്ളെന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. താൽക്കാലിക ജീവനക്കാ൪ക്ക് ശമ്പളം ലഭിച്ചിട്ട് കുറേനാളായി.
രണ്ട് വ൪ഷത്തിനുള്ളിൽ കൺസ്യൂമ൪ഫെഡ് ഷോപ്പുകളുടെ  എണ്ണത്തിൽ ഗണ്യമായ വ൪ധനയാണുണ്ടായത്. എന്നാൽ, ഇപ്പോൾ ഈ ഒൗട്ട്ലെറ്റുകളെല്ലാം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കൺസ്യൂമ൪ഫെഡ് നാഥനില്ലാകളരിയായെന്ന് കൺസ്യൂമ൪ഫെഡിലെ ഐ.എൻ.ടി.യു.സി സംഘടന തന്നെ ആരോപിക്കുന്നു. അഴിമതി ആരോപണങ്ങളിൽപെട്ട എം.ഡിയേയും മറ്റ് പ്രധാന ഉദ്യോഗസ്ഥരെയും മാറ്റിനി൪ത്തി പകരം സംവിധാനമുണ്ടാക്കാൻ സ൪ക്കാ൪ മടി കാണിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കേരള കൺസ്യൂമ൪ഫെഡ് എംപ്ളോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) യോഗം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.