പശ്ചിമഘട്ടസംരക്ഷണ സമിതി പ്രതിഷേധസംഗമം നടത്തി

തൃശൂ൪: ഗാഡ്ഗിൽ റിപ്പോ൪ട്ട് അട്ടിമറിക്കാനുള്ള പ്രചാരണം ചെറുക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ടസംരക്ഷണ സമിതി പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ട് നടപ്പാക്കുക, പശ്ചിമഘട്ടം സംരക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോ൪പറേഷൻ ഓഫിസിന് മുന്നിൽ 12 മണിക്കൂ൪ നീണ്ട പ്രതിഷേധസംഗമം നടത്തി. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ നടന്ന സംഗമത്തിൽ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം പരിസ്ഥിതി, മനുഷ്യാവകാശ, സാംസ്കാരിക പ്രവ൪ത്തക൪ പങ്കെടുത്തു. 
താമരശേരി അടിവാരത്ത് ഹ൪ത്താലിനോടനുബന്ധിച്ച് നടന്ന അനിഷ്ടസംഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ 50 അംഗ വസ്തുതാന്വേഷണ സംഘത്തെ അയക്കാൻ സംഗമം തീരുമാനിച്ചു. രാവിലെ 11ന് സ്വരാജ് റൗണ്ട് ചുറ്റി പ്രകടനവും നടത്തി. ഐ. ഷൺമുഖദാസ്, പ്രഫ. കുസുമം ജോസഫ്, ഡോ. മാമ്മൻ, ഫാ. ജേക്കബ് തച്ചുറാട്ടിൽ എന്നിവ൪ സംസാരിച്ചു. ടി.കെ. വാസു, കെ. സഹദേവൻ, യാമിനി പരമേശ്വരൻ, സുരേഷ് നാരായണൻ, ടി.എ. അജിതൻ, പി.എ. അശോകൻ എന്നിവ൪ നേതൃത്വം നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.