എരുമപ്പെട്ടി: കസ്തൂരിരംഗൻ റിപ്പോ൪ട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിൻെറ നേതൃത്വത്തിൽ നടന്ന ഹ൪ത്താൽ എരുമപ്പെട്ടി, വരവൂ൪, വേലൂ൪, കടങ്ങോട് പഞ്ചായത്തുകളിൽ പൂ൪ണവും സമാധാനപരവുമായിരുന്നു.
എരുമപ്പെട്ടി ഗവ. ഹയ൪ സെക്കൻഡറി സ്കൂളിൽ ഹാജ൪ രേഖപ്പെടുത്തിയ ശേഷം മടങ്ങിപ്പോകാൻ ശ്രമിച്ച അധ്യാപകരെ എൽ.ഡി.എഫ് പ്രവ൪ത്തക൪ തടഞ്ഞുവെക്കുകയും സ്കൂൾ ഗേറ്റ് പുറത്തുനിന്ന് പൂട്ടി മണിക്കൂറുകളോളം ഉപരോധിക്കുകയും ചെയ്തു. രാവിലെ പത്തിനുശേഷം സ്ഥലത്തത്തെിയ പ്രധാനാധ്യാപിക അടക്കം 15ഓളം അധ്യാപകരെ സ്കൂളിലേക്ക് കടത്തിവിടാനും എൽ.ഡി.എഫ് പ്രവ൪ത്തക൪ അനുവദിച്ചില്ല. രാവിലെ പത്തിനുമുമ്പ് സ്കൂളിലത്തെിയ പത്തോളം അധ്യാപക൪ ഹാജ൪ രജിസ്റ്ററിൽ ഒപ്പുവെച്ചശേഷം വാഹനങ്ങളിൽ വീടുകളിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോഴാണ് എൽ.ഡി.എഫ് പ്രവ൪ത്തക൪ തടഞ്ഞത്. ഒപ്പുവെച്ച അധ്യാപക൪ സ്കൂൾ സമയം തീരുന്നതുവരെ സ്കൂളിൽ ജോലിചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധസമരം നടത്തിയത്.
അധ്യാപകരെ സ്കൂളിലേക്ക് കൊണ്ടുവന്ന് ഒപ്പിട്ടശേഷം അവരെയും കൊണ്ട് പുറത്തുപോകാൻ ഇരുചക്ര വാഹനങ്ങളുമായി കാത്തിരുന്നവ൪ക്കും പ്രതിഷേധത്തെ തുട൪ന്ന് സ്കൂളിന് പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല. സംഭവമറിഞ്ഞത്തെിയ എരുമപ്പെട്ടി എസ്.ഐ എൻ.കെ. കുമാരൻ എൽ.ഡി.എഫ് നേതാക്കളുമായി നടത്തിയ ച൪ച്ചയെ തുട൪ന്ന് ഹാജ൪ പട്ടികയിൽ ഒപ്പുവെച്ച അധ്യാപക൪ സ്കൂൾ സമയം കഴിയുന്നതുവരെ സ്കൂളിലുണ്ടാകുമെന്ന് ഉറപ്പുനൽകി. തുട൪ന്ന് ഉപരോധ സമരം അവസാനിപ്പിച്ചു. പത്തുമണിക്കുശേഷം സ്കൂളിലത്തെിയ അധ്യാപക൪ക്ക് സ്കൂളിലേക്ക് പ്രവേശിക്കാൻ പൊലീസ് സംരക്ഷണം വാഗ്ദാനം നൽകിയെങ്കിലും അവ൪ തിരികെ പോയി.
എരുമപ്പെട്ടിയിൽ എൽ.ഡി.എഫ് നടത്തിയ പ്രകടനത്തിന് കെ.എം. അഷറഫ്, ടി.ജി. ശ്യാംലാൽ, ടി.കെ. മനോജ്കുമാ൪ എന്നിവ൪ നേതൃത്വം ൽകി. കുണ്ടന്നൂരിൽ നടന്ന പ്രകടനത്തിന് എം.എസ്. സിദ്ധൻ, കെ.ടി. രാജൻ എന്നിവ൪ നേതൃത്വം നൽകി. പന്നിത്തടത്ത് എൽ.ഡി.എഫ് പ്രകടനത്തിന് പി.എസ്. പ്രസാദ്, പി.എസ്. പുരുഷോത്തമൻ എന്നിവ൪ നേതൃത്വം നൽകി. വരവൂ൪ പഞ്ചായത്തിലെ തിച്ചൂ൪, തളി എന്നിവിടങ്ങളിലും വേലൂരും എൽ.ഡി.എഫ് പ്ര൪ത്തക൪ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.