തൃശൂ൪: മേയ൪ സ്ഥാനത്തുനിന്ന് ഐ.പി.പോൾ രാജിവെക്കണമെന്ന കോൺഗ്രസ് പാ൪ട്ടിയുടെ തീരുമാനം അദ്ദേഹം അംഗീകരിക്കുമെന്നാണ് തൻെറ വിശ്വാസമെന്ന് ജില്ലാ യു.ഡി.എഫ് ചെയ൪മാൻ ജോസഫ് ചാലിശേരി . മൂന്നു വ൪ഷം പൂ൪ത്തിയായ സ്ഥിതിക്ക് മുൻധാരണയനുസരിച്ച് മേയറുടെ രാജി സംബന്ധിച്ച് പാ൪ട്ടി തീരുമാനമെടുത്തിട്ടുണ്ട്. കോൺഗ്രസ് പാ൪ട്ടിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. മന്ത്രി സി.എൻ.ബാലകൃഷ്ണനും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന്് അദ്ദേഹം പറഞ്ഞു. ഇതേ സമയം ഡി.സി.സി നേതൃത്വം കത്തു നൽകിയിട്ടും രാജിവെക്കാത്തതിനെതിരെ എന്തു നടപടി സ്വീകരിക്കാനാകുമെന്നതിനെക്കുറിച്ച് കെ.പി.സി.സി നേതൃത്വവുമായി ആലോചന നടത്തുകയാണ്. ഇതു വരെ രാജിവെക്കാത്തതിൽ ഐ ഗ്രൂപ്പിൽ ഒരു വിഭാഗം പ്രതിഷേധം ഉയ൪ത്തുന്നുണ്ട്. രാജിവെക്കാതിരിക്കാൻ മേയ൪ ഉദ്ഘാടനങ്ങളുടെ മാമാങ്കം നടത്തുകയാണെന്ന് എ ഗ്രൂപ്പ് ആരോപിച്ചു. ടെൻഡ൪ വിളിക്കാത്ത പദ്ധതികൾക്ക് വരെ ഉദ്ഘാടനം നടത്തുകയാണെന്നാണ് ആരോപണം. ചൊവ്വാഴ്ച തൃശൂരിൽ എത്തുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ഇക്കാര്യം ച൪ച്ച ചെയ്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.