തൃശൂ൪: ബാലവേലക്ക് എതിരായ സന്ദേശവുമായി ഊരുചുറ്റുന്ന മലയാളി യുവാവ് തിങ്കളാഴ്ച തൃശൂരിലത്തെി. ക൪ണാടകയിലെ ഷിമോഗയിൽ താമസക്കാരനായ വിജോ വ൪ഗീസാണ് നാലു സംസ്ഥാനങ്ങളിലൂടെ ബൈക്കിൽ 7,000 കി.മീ യാത്രചെയ്ത് വിദ്യാഭ്യാസത്തിൻെറ മൂല്യവും ബാലവേലയുടെ ദൂഷ്യവും പ്രചരിപ്പിക്കുന്നത്. ഷിമോഗയിൽനിന്ന് തുടങ്ങി ഷിമോഗയിൽ അവസാനിക്കുന്ന രീതിയിലാണ് വിജോയുടെ യാത്ര.
സന്ദേശം രേഖപ്പെടുത്തിയ റോയൽ എൻഫീൽഡിൽ ശിശുദിനത്തിലാണ് യാത്ര തുടങ്ങിയത്. ഉഡുപ്പി, മംഗലാപുരം, കാസ൪കോട്, കണ്ണൂ൪, കോഴിക്കോട് വഴി അഞ്ചാംദിവസം തൃശൂരിലത്തെി. ചൊവ്വാഴ്ച എറണാകുളത്തേക്ക് പ്രവേശിച്ച് കോട്ടയം, കൊല്ലം, തിരുവനന്തപുരം, തൂത്തുക്കുടി, രാമേശ്വരം, ധനുഷ്കോടി, വേളാങ്കണ്ണി, പോണ്ടിച്ചേരി, ചെന്നൈ, നെല്ലൂ൪ വഴി ആന്ധ്രയിലത്തെും. തുട൪ന്ന് മച്ചിലിപട്ടണം, വിശാഖപട്ടണം, വാറങ്കൽ, ബീദ൪ വഴി കാ൪വാറിലത്തെി ഷിമോഗയിൽ യാത്ര അവസാനിപ്പിക്കും. 22 ദിവസംകൊണ്ട് യാത്ര പൂ൪ത്തിയാകാമെന്നാണ് പ്രതീക്ഷ. ജനങ്ങൾക്കിടയിലും ഗ്രാമീണമേഖലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ചുമാണ് പ്രധാന ബോധവത്കരണം. നാലാൾ കൂടുന്നിടത്ത് ബൈക്ക് നി൪ത്തി ബാലവേലക്കെതിരെ സംസാരിക്കും. പകൽ മാത്രമാണ് യാത്ര. ഷിമോഗയിൽ അഗ്രികൾച്ചറൽ ഫാം നടത്തുന്ന പുന്നപറമ്പിൽ വ൪ഗീസ്-ജോളി ദമ്പതികളുടെ മൂത്തമകനാണ് വിജോ. സഹോദരൻ വിജിൻ വ൪ഗീസ് പ്ളസ്ടു വിദ്യാ൪ഥിയാണ്.
ഡെസ്ക്ടോപ്പ് ആൻഡ് ലാപ്ടോപ്പ് ചിപ് ലെവൽ എൻജിനീയറിങ് ഡിപ്ളോമയും മൈക്രോ സോഫ്റ്റ്വെയ൪ പ്രഫഷനൽ കോഴ്സും പൂ൪ത്തിയാക്കിയിട്ടുണ്ട്. പിന്തുണയുമായി അച്ഛൻ നൽകിയ പോക്കറ്റ് മണിയും ആറുമാസം സ്വന്തം ചെലവുകൾ നിയന്ത്രിച്ച് മിച്ചംപിടിച്ച തുകയുമാണ് യാത്രക്ക് കൈമുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.