കോട്ടപ്പടി മൈതാനത്തേക്ക് പന്തടുക്കുന്നു

മലപ്പുറം: ഫുട്ബാൾ മേളകളെ വരവേൽക്കാൻ കോട്ടപ്പടി മൈതാനം ഒരുങ്ങുന്നു. ഒന്നര മാസം മുമ്പ് വെച്ചുപിടിപ്പിച്ച പുല്ല് മുളച്ച് പച്ചയണിഞ്ഞ സ്റ്റേഡിയം ജനുവരിയോടെ തുറന്നുകൊടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ജില്ലാ സ്പോ൪ട്സ് കൗൺസിൽ അധികൃത൪. 
സമ്പൂ൪ണ ഫുട്ബാൾ മൈതാനമാക്കാൻ മൂന്ന് വ൪ഷം മുമ്പ് അടച്ചിട്ടതാണ് മുനിസിപ്പൽ സ്റ്റേഡിയം. മന്ദഗതിയിലാണ് നി൪മാണം പുരോഗമിച്ചിരുന്നത്. 
ഒക്ടോബ൪ ആദ്യവാരം 8,500 ചതുരശ്ര അടിയിൽ ബ൪മുഡ പുല്ല് പാകി. ഇത് പൂ൪ണമായും മുളച്ചിട്ടുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ ഇടവിട്ടിരിക്കുകയാണ്. ഇവിടെ ഫില്ല് ചെയ്യും. തേപ്പ്, ഫ്ളോറിങ് തുടങ്ങിയ പ്രവൃത്തികളും നടക്കാനുണ്ട്. ഗാലറി നി൪മാണം പൂ൪ത്തിയായി. ഇതിൻെറ വടക്ക് ഭാഗത്ത് പവലിയനും തെക്ക് ഡ്രസ്സിങ് റൂമും ഒരുക്കും. ഗാലറിയിൽ 5,000 പേ൪ക്കിരിക്കാം. പരമാവധി 7,000 പേരെ ഇവിടെ ഉൾക്കൊള്ളിക്കാനാകും. ജനുവരിയിൽ മഞ്ചേരിയിൽ ഫെഡറേഷൻ കപ്പ് ഫുട്ബാൾ അരങ്ങേറിയാൽ പരിശീലനത്തിന് കോട്ടപ്പടി മൈതാനം തുറന്നുകൊടുത്തേക്കും. 
ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കുന്ന കേരള പ്രീമിയ൪ ലീഗ് മലപ്പുറത്തത്തെിക്കാമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഫുട്ബാൾ അധികാരികൾ. സംസ്ഥാനതല മത്സരങ്ങൾ കോട്ടപ്പടിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ജില്ലാ ഫുട്ബാൾ അസോസിയേഷൻ ഓണററി സെക്രട്ടറി എം. മുഹമ്മദ് സലീം അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.