പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍

അടൂ൪: കിളിവയലിൽ അനധികൃത പണമിടപാട് സ്ഥാപനം നടത്തിയിരുന്ന അടൂ൪ കെ.പി സദനത്തിൽ രവീന്ദ്രൻപിള്ളയെ (63) ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.  
ശനിയാഴ്ച ഉച്ചക്ക് 2.30ന് പൊലീസ് സ്ഥാപനം  അടച്ചുപൂട്ടിയിരുന്നു. കൈതപ്പറമ്പ് സ്വദേശി ശുഭക്ക് 13 ലക്ഷം രൂപ  നൽകാതെ  രവീന്ദ്രൻപിള്ള കബളിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.  രവീന്ദ്രൻപിള്ളയുടെ പണമിടപാടു സ്ഥാപനത്തിൽ  കിളിവയൽ, ചൂരക്കോട് സ്വദേശികൾ പണം നിക്ഷേപിച്ചിരുന്നു.  വാങ്ങിയ പണം അധികപലിശ ഈടാക്കി ആവശ്യക്കാ൪ക്ക് നൽകുന്നതായിരുന്നു രീതി. 
 കിളിവയൽ തേക്കുവിളയിൽ മാത്യു മത്തായിക്ക് 13 ലക്ഷവും പാണുവേലിൽ അച്ചൻകുഞ്ഞിന് രണ്ടര ലക്ഷവും തേക്കുവിളയിൽ ജോയിക്കുട്ടിക്ക് ഒന്നര ലക്ഷവും ചൂരക്കോട് എസ്.എസ് ഭവൻ സുരേന്ദ്രൻ നായ൪ക്ക് രണ്ടു ലക്ഷവും തിരികെ ലഭിക്കാനുണ്ടെന്ന പരാതി അടൂ൪ പൊലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്നു. പണമിടപാട് സ്ഥാപനം ഏനാത്ത് പൊലീസ് പരിധിയിലായതിനാൽ കേസന്വേഷണം ഏനാത്ത് പൊലീസിന് കൈമാറുകയായിരുന്നു. 
 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.