കാഞ്ഞിരപ്പള്ളി: വിജ്ഞാനവിസ്ഫോടനത്തിൻെറ കാലഘട്ടത്തിൽ വിശ്വാസജീവിതത്തിന് മാതൃകകളും സാക്ഷ്യങ്ങളുമായി വിശ്വാസജീവിത പരിശീലകരും സാമൂഹികനേതാക്കളും മാതാപിതാക്കളും തീരണമെന്ന് കെ.സി.ബി.സി ബൈബ്ൾ കമീഷൻ മുൻ ചെയ൪മാൻ മാ൪ ജോ൪ജ് പുന്നക്കോട്ടിൽ പറഞ്ഞു. വിശ്വാസവ൪ഷ ഭാഗമായി രൂപത വിശ്വാസജീവിത പരിശീലന കേന്ദ്രം സംഘടിപ്പിച്ച വിശ്വാസജീവിത പരിശീലകസംഗമം ‘ഹൈമാനൂസ-2013’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രൂപതാധ്യക്ഷൻ മാ൪ മാത്യു അറക്കൽ അധ്യക്ഷത വഹിച്ചു. 25 വ൪ഷത്തിലധികമായി വിശ്വാസ ജീവിതപരിശീലന രംഗത്ത് സേവനം ചെയ്ത 243 പേരെ ആദരിച്ചു. രൂപത ഡയറക്ട൪ ഡോ.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ സ്വാഗതവും തോമസ് വെള്ളാപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.