മുസഫ൪നഗ൪: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കലാപബാധിതരെ അതിശൈത്യത്തിനുമുമ്പ് സ്വന്തം വീടുകളിലേക്ക് മാറ്റിപ്പാ൪പ്പിക്കണമെന്ന് സ്ഥലം സന്ദ൪ശിച്ച ഓൾ ഇന്ത്യ ഇസ്ലാഹി മൂവ്മെൻറ് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
കൃഷിപ്പാടങ്ങളിൽ താൽക്കാലികമായി കെട്ടിയുയ൪ത്തിയ ക്യാമ്പുകളിൽ തണുപ്പിൽനിന്ന് രക്ഷനേടാൻ വേണ്ട സൗകര്യങ്ങളില്ല. ദുരിതബാധിതരുടെ പുനരധിവാസത്തിന് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
കലാപത്തിൽ വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ടവ൪ക്ക് അഞ്ചു ലക്ഷം വീതമാണ് സ൪ക്കാ൪ പ്രഖ്യാപിച്ചത്. ഇത് പുതിയ ജീവിതസാഹചര്യമൊരുക്കാൻ അപര്യാപ്തമാണ്. വിവാഹിതരായി വേറെ താമസിക്കുന്നവ൪ക്ക് ഒന്നും നൽകാതെ കുടുംബത്തിലെ ഏറ്റവും മുതി൪ന്ന ആളിന് മാത്രമാണ് ഇത് നൽകുന്നത്. തങ്ങളുടെ പഴയ വീടുകളിലേക്ക് ഒരിക്കലും തിരിച്ചുപോകില്ളെന്ന് എഴുതിവാങ്ങി പണം നൽകുന്നത് അപലപനീയമാണെന്ന് പ്രതിനിധി സംഘം നേതാക്കളായ എം. സലാഹുദ്ദീൻ മദനി, ഡോ. മുസ്തഫ ഫാറൂഖി എന്നിവ൪ പറഞ്ഞു.
ലോയി ഗ്രാമത്തിലെ അഞ്ഞൂറിലധികം വരുന്ന ക്യാമ്പുകളിലെ ആറായിരത്തോളം പേ൪ക്ക് ഓൾ ഇന്ത്യ ഇസ്ലാഹി മൂവ്മെൻറ് കമ്പിളിപ്പുതപ്പുകൾ വിതരണം ചെയ്തു.
ലോയി ഗ്രാമത്തലവൻ അബ്ദുൽ ജബ്ബാറുമായി സംഘം കൂടിക്കാഴ്ച നടത്തി. ജോല ക്യാമ്പ് ഡയറക്ട൪ മുൻഫിത് അലിയുമായും സംഘം നിലവിലെ സ്ഥിതി ച൪ച്ചചെയ്തു. എം. സലാഹുദ്ദീൻ മദനി, ഡോ. മുസ്തഫ ഫാറൂഖി, സി.എച്ച്. ഖാലിദ്, ഇസ്ലാഹി സെൻറ൪ ദൽഹി പ്രസിഡൻറ് മുഹമ്മദ് ഹലീം, സെക്രട്ടറി കെ.ടി. അൻവ൪ സാദത്ത്, ട്രഷറ൪ റഫീഖലി എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.