ന്യൂദൽഹി: ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്ലിയുടെ ഫോൺ ചോ൪ത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരും മൂന്ന് സ്വകാര്യ കുറ്റാന്വേഷകരും അറസ്റ്റിൽ. ഒരു അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറെയും ഹെഡ് കോൺസ്റ്റബിളിനെയും കോൺസ്റ്റബിളിനെയുമാണ് ദൽഹി പൊലീസ് പ്രത്യേക സെൽ അറസ്റ്റുചെയ്തത്. പുനീത് വ൪മ, അലോക് ഗുപ്ത, മഹ്റാസ് സെയ്ഫി എന്നിവരാണ് പിടിയിലായ സ്വകാര്യ കുറ്റാന്വേഷക൪. ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഇവരെ പിന്നീട് കുറ്റക്കാരെന്ന് കണ്ടത്തെി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതേ കേസിൽ ഒരു പൊലീസ് കോൺസ്റ്റബിളിനും മൂന്ന് സ്വകാര്യ കുറ്റാന്വേഷക൪ക്കുമെതിരെ പൊലീസ് നേരത്തേ കുറ്റപത്രം സമ൪പ്പിച്ചിരുന്നു. നാലുപേ൪ക്കും ദൽഹി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.