തിരുവനന്തപുരം: കേരളീയ വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട സമഗ്ര ച൪ച്ചക്കായി സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓ൪ഗനൈസേഷൻ (എസ്.ഐ.ഒ) സംഘടിപ്പിക്കുന്ന കേരള എജുക്കേഷൻ കോൺഗ്രസിന് ശനിയാഴ്ച തലസ്ഥാനത്ത് തുടക്കമാകും. യൂനിവേഴ്സിറ്റി സെനറ്റ് ഹാളിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് സ്പീക്ക൪ ജി. കാ൪ത്തികേയൻ ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി മുഖ്യപ്രഭാഷണം നടത്തും. അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസല൪ ഡോ. പി.കെ. അബ്ദുൽ അസീസ്, പുതുച്ചേരി യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസല൪ ജെ.എ.കെ. തരീൻ, ചരിത്രകാരൻ ഡോ. കെ.എൻ. പണിക്ക൪, ജമാഅത്തെ ഇസ്ലാമി കേരള അമീ൪ ടി. ആരിഫലി, പ്ളാനിങ് ബോ൪ഡ് മെംബ൪ സി.പി. ജോൺ, കേരള യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസല൪ ഡോ. വീരമണികണ്ഠൻ, എസ്.ഐ.ഒ ദേശീയ പ്രസിഡൻറ് അഷ്ഫാഖ് അഹമ്മദ് എന്നിവ൪ പങ്കെടുക്കും.
രണ്ട് ദിവസമായി നടക്കുന്ന കോൺഗ്രസിൽ വ്യത്യസ്ത അക്കാദമിക് സെഷനുകളിൽ സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ബദൽ വിദ്യാഭ്യാസം, വിദ്യാഭ്യാസ ദ൪ശനങ്ങൾ, സാങ്കേതിക വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിൻെറ സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിൽ ദേശീയ അന്ത൪ ദേശീയ വ്യക്തിത്വങ്ങളാണ് ച൪ച്ച നയിക്കുന്നത്. എജുക്കേഷൻ കോൺഗ്രസിൻെറ ഭാഗമായി കേരള വിദ്യാഭ്യാസത്തിൻെറ നന്മകൾ വിശകലനം ചെയ്യുന്നതോടൊപ്പം വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്നങ്ങൾ, കാരണങ്ങൾ, പ്രതിവിധികൾ എന്നിവ സംബന്ധിച്ച ച൪ച്ചകളും നടക്കും.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടക്കുന്ന മാധ്യമ സെമിനാറിൽ ഒ. അബ്ദുറഹ്മാൻ (മാധ്യമം), എം.ജി. രാധാകൃഷ്ണൻ (ഇന്ത്യാ ടുഡേ), ജോൺ മുണ്ടക്കയം (മലയാള മനോരമ), എൻ.പി. രാജേന്ദ്രൻ (മാതൃഭൂമി), പി.എം. മനോജ് (ദേശാഭിമാനി),പി.പി. ജെയിംസ് (കേരള കൗമുദി), സാബ്ളു തോമസ് (ഡെക്കാൻ ക്രോണിക്കിൾ) എന്നിവ൪ പങ്കെടുക്കും. ഒളിമ്പ്യ ഹാളിൽ സമാപന സെഷൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയ൪മാൻ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.