കാസ൪കോട്: ജില്ലയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്പ൪ക്ക പരിപാടി നവംബ൪ 29ന് നടക്കും. പരിപാടിയിലേക്ക് 6908 അപേക്ഷകൾ ലഭിച്ചു.
വെള്ളിയാഴ്ച രാവിലെ 10ന് കലക്ടറേറ്റിൽ കൃഷിമന്ത്രി കെ.പി. മോഹനൻെറ അധ്യക്ഷതയിൽ സ്ക്രീനിങ് കമ്മിറ്റി യോഗം ചേ൪ന്ന് വിവിധ അപേക്ഷകളിൽ തീരുമാനമെടുക്കും. എല്ലാ വകുപ്പുകളുടെയും ജില്ലാ ഓഫിസ൪മാ൪ സ്ക്രീനിങ് കമ്മിറ്റിയിൽ അംഗങ്ങളാണ്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ സമ൪പ്പിച്ച റിപ്പോ൪ട്ടുകളും ശിപാ൪ശകളും സഹിതം പരിശോധിച്ച് തീ൪പ്പ് കൽപിക്കും. ഈ കമ്മിറ്റി തീരുമാനിക്കുന്ന അപേക്ഷകരെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ജനസമ്പ൪ക്ക പരിപാടിയിലേക്ക് വിളിക്കും.
15ന് സ്ക്രീനിങ് കമ്മിറ്റിക്കുശേഷം മുഖ്യമന്ത്രിയോ മന്ത്രിസഭയോ തീരുമാനമെടുക്കേണ്ട വിഷയങ്ങളിലും നയപരമായ തീരുമാനങ്ങൾ ആവശ്യമായ വിഷയങ്ങളിലും മുഖ്യമന്ത്രിയുമായി വീഡിയോ കോൺഫറൻസ് നടത്തും. റവന്യൂ, ജില്ലാ സപൈ്ള ഓഫിസ൪, ദാരിദ്ര്യ ലഘൂകരണ വകുപ്പ്, എൻഡോസൾഫാൻ സെൽ ഡെപ്യൂട്ടി കലക്ട൪, പഞ്ചായത്ത് എന്നിവിടങ്ങളിൽ തീരുമാനമെടുക്കേണ്ട അപേക്ഷകളാണ് കൂടുതൽ ലഭിച്ചത്. പരാതിക്കാ൪ക്ക് മൂന്നു വിധത്തിലുള്ള അറിയിപ്പ് നൽകുമെന്ന് ജില്ലാ കലക്ട൪ പറഞ്ഞു. അപേക്ഷയിൽ നടപടിയെടുത്തതിൻെറ വിവരങ്ങൾ, നിരസിച്ചതിൻെറ കാരണങ്ങൾ, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തീരുമാനമെടുക്കേണ്ട അപേക്ഷകൾ എന്നിവയിലാണ് മറുപടി നൽകുക.
ജനസമ്പ൪ക്ക പരിപാടിയുടെ വിജയത്തിന് ഊ൪ജിത നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പ് മേധാവികൾക്ക് കലക്ട൪ നി൪ദേശം നൽകി. ജില്ലാതലത്തിൽ തീ൪പ്പ് കൽപിക്കേണ്ട എല്ലാ അപേക്ഷകളിലും നടപടി സ്വീകരിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ ജില്ലാ കലക്ട൪ പി.എസ്. മുഹമ്മദ് സഗീ൪ അധ്യക്ഷത വഹിച്ചു. നോഡൽ ഓഫിസ൪ കൂടിയായ ഡെപ്യൂട്ടി കലക്ട൪ എൻ. ദേവിദാസ്, ഡെപ്യൂട്ടി കലക്ട൪മാരായ വി.പി. മുരളീധരൻ, ടി. രാമചന്ദ്രൻ, ഫിനാൻസ് ഓഫിസ൪ ഇ.പി. രാജ്മോഹൻ, ജില്ലാ ലോ ഓഫിസ൪ എം. സീതാരാമ തുടങ്ങിയവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.