മലപ്പുറം: പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിലെ സീനിയ൪ വിഭാഗം ഹോക്കിയിലും മലപ്പുറം ജില്ലാ ടീമിന് സ്വ൪ണം. ടൈ ബ്രേക്കറിലേക്ക് നീണ്ട കലാശക്കളിയിൽ തിരുവനന്തപുരത്തെ 4-2നാണ് തോൽപിച്ചത്. കഴിഞ്ഞ ദിവസം ജൂനിയ൪ വിഭാഗത്തിൽ കണ്ണൂരിനെ വീഴ്ത്തി തുട൪ച്ചയായ നാലാം തവണയും ജില്ല സ്വ൪ണം കരസ്ഥമാക്കിയിരുന്നു.
ചൊവ്വാഴ്ചത്തെ മലപ്പുറം-തിരുവനന്തപുരം ഫൈനൽ വെളിച്ചക്കുറവ് കാരണം ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 1-1 എന്ന സ്കോറിൽനിന്നാണ് കളി പുനരാരംഭിച്ചത്. കെ. സ്വാലിഹാണ് മലപ്പുറത്തിനായി ഗോൾ നേടിയത്. നിശ്ചിത സമയത്തെ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് ടൈബ്രേക്കറിൽ വിജയികളെ നിശ്ചയിക്കേണ്ടി വന്നത്. കഴിഞ്ഞ പ്രാവശ്യം മൂന്നാം സ്ഥാനമായിരുന്നു മലപ്പുറത്തിന്.
പ്രതീഷ്, ഫഹദ്, മുഹമ്മദ് ഷഹദ്, കെ. സ്വാലിഹ്, ആസിഫ്, സുജിത്ത്, സഫ്വാൻ, അക്ഷയ്, ഇ൪ഷാദ്, ജെബിൻ, അൻസാ൪, റബീഉല്ല, ശുഐബ്, ഹിഷാം, ആമി൪ സുഹൈൽ, സൈഫുദ്ദീൻ, വിഷ്ണു, ശ്രീനിവാസൻ എന്നിവരായിരുന്നു ടീമംഗങ്ങൾ.
കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സംഘത്തെ ഏകപക്ഷീയ ഗോളിന് മറികടന്നായിരുന്നു മലപ്പുറത്തിൻെറ ഫൈനൽ പ്രവേശം. മേഖലാ ചാമ്പ്യന്മാരായതിനാൽ ടീം നേരിട്ട് സെമിഫൈനലിൽ കടന്നിരുന്നു. സ്വാലിഹാണ് സെമിയിലും ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.