ടി. പത്മനാഭന്‍െറ ആരോഗ്യ നിലയില്‍ പുരോഗതി; ഇന്ന് ആശുപത്രി വിടും

കണ്ണൂ൪: ചെറുകഥാ കൃത്ത് ടി. പത്മനാഭൻെറ ആരോഗ്യനിലയിൽ പുരോഗതി. സെകന്തരാബാദിലെ ആ൪.ബി.ഐ ആശുപത്രിയിൽ കഴിയുന്ന ടി. പത്മനാഭൻ ചൊവ്വാഴ്ച ആശുപത്രി വിടും. അവിടെ വിശ്രമിച്ച് വൈകീട്ടോടെ നാട്ടിലേക്ക് യാത്ര തിരിക്കുമെന്ന്് കൂടെയുള്ള സുഹൃത്തുക്കൾ അറിയിച്ചു. തിങ്കളാഴ്ച രാവിലെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഇഡ്ഡലിയും പാലും കഴിച്ചു. നാട്ടുകാരനായ സുനിൽ അദ്ദേഹത്തോടൊപ്പമുണ്ട്. നാട്ടിലേക്കുള്ള യാത്രയിലും പത്മനാഭനോടൊപ്പം സുനിൽ ഉണ്ടാവുമെന്ന് അടുത്ത സുഹൃത്തുക്കൾ അറിയിച്ചു. സെകന്തരാബാദിലെ ഫിറോസ് ഗുഡയിൽ ഒ.വി. വിജയൻ പുരസ്കാരം കവയിത്രി വിജയലക്ഷ്മിക്ക് സമ്മാനിക്കുന്നതിനിടയിലാണ് പത്മനാഭൻ കുഴഞ്ഞുവീണത്.  ഉടൻ ആശുപത്രിയിലത്തെിച്ച് ചികിത്സ നൽകുകയായിരുന്നു. സ്റ്റേജിൽ ചടങ്ങ് ആരംഭിക്കുന്നതു മുതൽ വിളറിയ നിലയിലായിരുന്ന പത്മനാഭൻെറ ഭാവമാറ്റം ആരും ശ്രദ്ധിച്ചിരുന്നില്ല. യാത്രക്ഷീണമായിരിക്കും എന്നായിരുന്നു കരുതിയിരുന്നത്. ഒ.വി. വിജയനെക്കുറിച്ച് സംസാരിക്കുന്നതിനിടെ തളരുകയായിരുന്നു. മൈക്ക് സ്റ്റാൻഡിൽപിടിച്ച് താഴെ വീഴുന്നതിനു മുമ്പ് സംഘാടക൪ താങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചു,  മലയാളത്തിൻെറ കഥാ കുലപതിയെ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.