അജ്ഞാത വാഹനമിടിച്ച് പരിക്ക്

മുണ്ടക്കയം: അജ്ഞാത വാഹനമിടിച്ച് പൊതുമരാമത്ത് റിട്ട. ഉദ്യോഗസ്ഥന് പരിക്ക്. മുണ്ടക്കയം പുത്തൻചന്ത ശ്രീപാദം മോഹനനാണ് (61) പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10.30ഓടെ മുണ്ടക്കയം-എരുമേലി പാതയിൽ പുത്തൻചന്ത സ്റ്റേഡിയം കവലക്കു സമീപമായിരുന്നു അപകടം. തലക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ മോഹനനെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വലതു കാലിൽ മാത്രം 38 തുന്നലുകളുണ്ട് .തലച്ചോറിൽ ആന്തരിക മുറിവുകളുള്ളതായും ഡോക്ട൪മാ൪ അറിയിച്ചു. കുടുംബത്തോടൊപ്പം കോട്ടയത്ത് പോയി കാറിൽ മടങ്ങുകയായിരുന്ന മോഹനൻ വീടിനു സമീപത്തിറങ്ങിയശേഷം നടക്കുകയായിരുന്നു. ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നവരെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി വിടാൻ പോയിരുന്നു. കാറിൽ നിന്നിറങ്ങി 50മീറ്റ൪ ദൂരം മാത്രം നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിരക്കേറിയ പാതയിൽ നിരവധി വാഹനങ്ങൾ കടന്നുപോയിരുന്നങ്കിലും ആരും സഹായത്തിനത്തെിയില്ല. രാത്രിയായതിനാൽ കാൽ നടക്കാരും ഇല്ലായിരുന്നു. അരമണിക്കൂ൪ കഴിഞ്ഞ് അതു വഴി വന്നവരാണ് അപകടത്തിൽപ്പെട്ടത് കണ്ടത്. 
ഭാര്യയും മകനും തിരികെ വരുമ്പോൾ റോഡിലെ ജനക്കൂട്ടത്തെ കണ്ട് വണ്ടിനി൪ത്തിയപ്പോഴാണ് മോഹനന് പരിക്കേറ്റ വിവരം അറിയുന്നത്. ഉടൻ മുപ്പത്തിയഞ്ചാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം കോട്ടയത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.