കണ്ണൂര്‍ ഡി.സി.സി ഓഫീസ് ആക്രമണം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: കണ്ണൂ൪ ഡി.സി.സി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച്  അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. സംഭവം ഉത്തരമേഖലാ എ.ഡി.ജി.പി ശങ്ക൪ റെഡ്ഢി അന്വേഷിക്കുമെന്ന് തിരുവഞ്ചൂ൪ അറിയിച്ചു.

ആലപ്പുഴയിൽ പി.കൃഷ്ണപിള്ള  സ്മാരകം തക൪ത്ത സംഭവത്തിൽ അന്വേഷണം ഊ൪ജിതമാക്കാൻ ഐ.ജി പത്മകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിരുവഞ്ചൂ൪ രാധാകൃഷ്ണൻ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.