റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ ആ൪.ജെ.ഡി നേതാവും ബിഹാ൪ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് സമ൪പ്പിച്ച ജാമ്യഹ൪ജി ജാ൪ഖണ്ഡ് ഹൈകോടതി തള്ളി. ജസ്റ്റിസ് ആ൪.ആ൪. പ്രസാദ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹ൪ജി തള്ളിയത്. കേസിൽ പ്രത്യേക സി.ബി.ഐ കോടതി അഞ്ച് വ൪ഷം തടവിന് വിധിച്ച ലാലു പ്രസാദ് ബി൪സ മുണ്ട സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.
17 വ൪ഷത്തിനു ശേഷമാണ് ലാലു ഉൾപ്പെട്ട കുംഭകോണക്കേസിൽ വിധി പ്രഖ്യാപിച്ചത്. കോടതി വിധിയെ തുട൪ന്ന് ലാലുവിനും ജെ.ഡി.യു നേതാവ് ജഗദീഷ് ശ൪മക്കും എം.പി സ്ഥാനം നഷ്ടമായി.
സംസ്ഥാന വിഭജനത്തിനു മുമ്പ് ബിഹാറിൽ ഉൾപ്പെട്ടിരുന്ന ചൈബാസ ട്രഷറിയിൽ നിന്ന് 37.7 കോടി രൂപ പിൻവലിച്ച് അവിഹിത ഇടപാട് നടത്തിയെന്നാണ് സി.ബി.ഐ കേസ്. ലാലുവിനു പുറമെ മുൻ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്ര ഉൾപ്പെടെ 46 പ്രതികളാണ് കേസിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.