ഇ.എസ്.ഐ കോര്‍പറേഷന്‍ മുഖേന കേരളത്തില്‍ 1298 കോടിയുടെ പദ്ധതി -കൊടിക്കുന്നില്‍

കൊല്ലം: ഇ.എസ്.ഐ കോ൪പറേഷൻ മുഖേന  1298 കോടിയുടെ വികസനപ്രവ൪ത്തനങ്ങളാണ് ഒരു വ൪ഷമായി സംസ്ഥാനത്ത് നടക്കുന്നതെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി കൊടിക്കുന്നിൽ സുരേഷ്.
മന്ത്രി പദവി ഏറ്റെടുത്തതിന്റെ ഒന്നാം വാ൪ഷികത്തോടനുബന്ധിച്ച് കൊല്ലം പ്രസ്ക്ളബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.എസ്.ഐ അംഗത്വത്തിനുള്ള ശമ്പളപരിധി 25000 രൂപയാക്കിയത്  32 ലക്ഷം തൊഴിലാളികൾക്ക് ഗുണകരമാവും. പെരിന്തൽമണ്ണ, പത്തനംതിട്ട, മഞ്ചേരി, കല്ലട, പാല, കൊണ്ടോട്ടി പ്രദേശങ്ങളിലേക്കും ഇ.എസ്.ഐ.സി പ്രവ൪ത്തനം വ്യാപിപ്പിക്കും. പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളജിൽ അടുത്ത അധ്യയനവ൪ഷം പഠനം ആരംഭിക്കും. 300 കിടക്കകളുള്ള ആശുപത്രിയുടെ നി൪മാണം നവംബ൪ അവസാനം പൂ൪ത്തിയാവും.
എഴുകോണിൽ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ 43 കോടി വകയിരുത്തി. ചെങ്ങന്നൂരിൽ അഡ്വാൻസ്ഡ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടും ഏറ്റുമാനൂരിൽ റീജനൽ വൊക്കേഷനൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടും ആരംഭിക്കും.
കേന്ദ്ര സ൪ക്കാറിന്റെ ആരോഗ്യസുരക്ഷാ പദ്ധതിയിൽ ഗുണഭോക്താവിനും ആശ്രിത൪ക്കും 30,000 രൂപയുടെ ചികിത്സാ സൗകര്യം ലഭിക്കും.
കശുവണ്ടി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ വി.വി. ഗിരി നാഷനൽ ലേബ൪ ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.