തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആക്രമിച്ചതിൽ വ്യാപക പ്രതിഷേധം. പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ അക്രമത്തിൽ കലാശിച്ചു. കടകംപള്ളിയിലെ കോൺഗ്രസ് പ്രവ൪ത്തക൪ വെൺപാലവട്ടം മുതൽ പേട്ടവരെ പ്രതിഷേധ പ്രകടനം നടത്തി.
സി.പി.എം നേതാക്കൾക്കും പ്രവ൪ത്തക൪ക്കുമെതിരെ ക൪ശനനടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധ മാ൪ച്ച് ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് ഉള്ളൂ൪ ബ്ളോക് ജനറൽ സെക്രട്ടറി ആനയറ എ.ടി. ബാബു പറഞ്ഞു. വെൺപാലവട്ടം ഷിബു, മഹീന്ദ്രദാസ്, ശിവപ്രസാദ്, ശ്രീകുമാ൪ തുടങ്ങിയവ൪ നേതൃത്വം നൽകി.
മേലാറന്നൂ൪ രാജീവ്നഗ൪ റസിഡൻറ്സ് അസോസിയേഷൻ പ്രതിഷേധപ്രകടനം നടത്തി. അസോസിയേഷൻ പ്രസിഡൻറ് രാമഭദ്രൻ, സെക്രട്ടറി ഷ൪മ്മിളി, യൂത്ത് കോൺഗ്രസ് ചാല മണ്ഡലം പ്രസിഡൻറ് രാകേഷ്, പി.വി. ഹരി തുടങ്ങിയവ൪ നേതൃത്വം നൽകി.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപായപ്പെടുത്താനുള്ള ഇടതുപക്ഷത്തിൻെറ നീക്കം പൈശാചികമാണെന്ന് കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് (കെ.ആ൪.ടി.സി) പ്രസിഡൻറ് അമ്പലത്തറ ആ൪. രാമചന്ദ്രൻ നായ൪ പറഞ്ഞു.
കോവളം: വിഴിഞ്ഞത്തും കോവളത്തും കോൺഗ്രസ് പ്രവ൪ത്തക൪ പ്രകടനം നടത്തി. വിഴിഞ്ഞം ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ.അഭിലാഷ്, ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡൻറ് മുജീബ്റഹ്മാൻ, നഗരസഭാ കൗൺസിലമാരായ സുധീ൪ഖാൻ, ഗ്ളാസിഡ് അലക്സ്, സദാനന്ദൻ, മണ്ഡലം പ്രസിഡൻറ് ഡെന്നിസൻ കാസ്ട്രോ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ നിസാം, ഫിറോസ്, സിദ്ദീഖ് തുടങ്ങിയവ൪ നേതൃത്വം നൽകി. കോവളത്ത്നടന്ന പ്രതിഷേധപ്രകടനത്തിന് ജെ.എൽ.ബിനു, ബിജു, ബൈജു, സുജിത്ത്, ബാലൻ തുടങ്ങിയവ൪ നേതൃത്വം നൽകി.
കഴക്കൂട്ടം: മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവ൪ത്തകരുടെ വ്യാപകപ്രതിഷേധം. വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനംനടത്തി. പോത്തൻകോട്, അണ്ടൂ൪ക്കോണം, കഴക്കൂട്ടം, കഠിനംകുളം, തിരുവെള്ളൂ൪, ആലുമ്മൂട്, ശ്രീകാര്യം, മംഗലപുരം എന്നിവിടങ്ങളിൽ പ്രകടനങ്ങൾ നടന്നു. ശ്രീകാര്യത്ത് ദേശീയപാത ഉപരോധിച്ചു. അര മണിക്കൂറോളം പ്രവ൪ത്തക൪ ദേശീയപാതയിൽ കുത്തിയിരുന്നു. ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. മംഗലപുരത്ത് ഫ്ളക്സ് ബോ൪ഡുകൾ നശിപ്പിച്ചു.
ബാലരാമപുരം: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എ.എം. സുധീ൪, ഡി.സി.സി മെംബ൪ വിൻസൻറ്. ഡി. പോൾ, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി തങ്കരാജ്, മെംബ൪മാരായ അ൪ഷാദ്, സതീഷ്കുമാ൪, ശ്രീകുമാ൪, ബാബു, നൗഷാദ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് അഫ്സൽ തുടങ്ങിയവ൪ പ്രകടനത്തിന് നേതൃത്വം നൽകി. പ്രതിഷേധ യോഗം പഞ്ചായത്ത് പ്രസിഡൻറ് എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.