ചാലക്കുടി: ഭവന നി൪മാണ വകുപ്പിൻെറ അനുമതിയോടെ ചാലക്കുടിയിൽ ഗവ. വ൪ക്കിങ് വിമൻസ് ഹോസ്റ്റൽ നി൪മിക്കുന്നു. കെ.എസ്.ടി.സി റോഡിൽ ഹൗസിങ് ബോ൪ഡിൻെറ 20ൽപരം സെൻറ് സ്ഥലത്താണ് നി൪മാണത്തിന് അനുമതി ലഭിച്ചതെന്ന് ബി.ഡി. ദേവസി എം.എൽ.എ അറിയിച്ചു. 1150 ചതുരശ്ര മീറ്റ൪ വിസ്തൃതിയിൽ മൂന്ന് നിലകളിലായാണ് ഹോസ്റ്റൽ നി൪മിക്കുക. ഭൂമിവില ഉൾപ്പെടെ 6.11കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്ന് കിടക്കകളുള്ള 17 മുറികളും അഞ്ച് കിടക്കകളുള്ള ഒരു ഡോ൪മിറ്ററിയും ആറ് കിടക്കകളുള്ള രണ്ട് ഡോ൪മിറ്ററിയും ഗെസ്റ്റ് റൂമും സിക്ക് റൂമും ഉൾപ്പെടെ 77 കിടക്കകളാണ് ഹോസ്റ്റലിൽ ഉണ്ടാവുക. വികലാംഗ൪ക്കായും ഇവിടെ കിടപ്പുമുറിയുണ്ടാകും. നി൪മാണം ആരംഭിച്ച് ഒരു വ൪ഷത്തിനുള്ളിൽ പണി പൂ൪ത്തിയാകും.
കെട്ടിടത്തിന് 236.64 ലക്ഷം രൂപ കേന്ദ്ര സ൪ക്കാറിൽ നിന്നും 78.88 ലക്ഷം സംസ്ഥാന സ൪ക്കാറിൽ നിന്നും 94.94 ലക്ഷം ഭവന നി൪മാണ ബോ൪ഡിൽനിന്നും ലഭിക്കും. ഭൂമിയുടെ മാ൪ക്കറ്റ് വില രണ്ട് കോടി 40,000 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.