റബറിന്‍െറ മധുരം തേടി കാട്ടാനകള്‍; നെഞ്ചിടിപ്പോടെ കര്‍ഷകര്‍

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ ടി.കെ കോളനിയിലെയും പരിസര പ്രദേശങ്ങളിലെയും കൃഷിയിടങ്ങൾ വിട്ടൊഴിയാതെ ആനക്കൂട്ടം. 
ആനകളെ ഭയന്ന് തെങ്ങ്, കവുങ്ങ്, കൊക്കോ എന്നിവ ഉപേക്ഷിച്ച് റബ൪ കൃഷിയിലേക്ക് മാറിയ ക൪ഷകരാണ് ആനശല്യം മൂലം ദുരിതത്തിലായത്. മധുരമുള്ള റബ൪ തോൽ കുത്തിയിളക്കിയാണ് ആനക്കൂട്ടം ഭക്ഷിക്കുന്നത്. റബ൪ തൈകൾ ഒടിച്ചും ഭക്ഷിക്കുന്നുണ്ട്. ഇരുപതോളം ആനകളുള്ള കൂട്ടമാണ് ഒരാഴ്ചയായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. മൈസൂ൪ ആനകളാണ് നാശം വിതക്കുന്നതെന്ന് ക൪ഷക൪  പറയുന്നു. വേനലിൽ കേരളത്തിലത്തെുന്ന ഇവ വ൪ഷക്കാലമാകുന്നതോടെ തിരികെ പോകുകയാണ് പതിവ്.  തിരികെ പോകാനാവാതെ ന്യൂ അമരമ്പലം സംരക്ഷിത വനമേഖലയിൽ തമ്പടിച്ച ആനകളാണ് നാശം വിതക്കുന്നതെന്നാണ് നിഗമനം. തുട൪ച്ചയായി റബ൪ തോൽ ഭക്ഷണമാക്കുന്നത് ആനകൾക്ക് ദഹനക്കേട് ഉണ്ടാകുന്നതിന് കാരണമാകുമെന്നാണ് പരിസ്ഥിതി പ്രവ൪ത്തക൪ പറയുന്നത്. 
ആനക്കൂട്ടത്തെ തടയാൻ രാത്രികാവൽ ഏ൪പ്പെടുത്തിയിരുന്നെങ്കിലും ഞായറാഴ്ച പുല൪ച്ചെയോടെ മാത്തായിക്കുന്നിലിറങ്ങിയ ആനക്കൂട്ടം  പട്ടാണി കദീജയുടെ 230 റബ൪ തൈകളും കരിമ്പൻ സലാമിൻെറ വാഴത്തോട്ടവും നശിപ്പിച്ചു. തേക്ക് മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. 
വനം വകുപ്പിൻെറ ദ്രുത പ്രതികരണ സേനയുടെ സേവനം ഉപയോഗിച്ച് ആനക്കൂട്ടത്തെ വിരട്ടിയോടിക്കാൻ നടപടി സ്വീകരിക്കണമെന്നും വാച്ച് ടവറുകൾ നി൪മിച്ച് രാത്രി കാവൽ ശക്തമാക്കണമെന്നുമാണ് ക൪ഷകരുടെ ആവശ്യം.
 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.