നടുവിൽ: ഏറ്റെടുത്ത് ഒരു വ൪ഷം കഴിഞ്ഞിട്ടും പി.ഡബ്ളു.ഡിയും തിരിഞ്ഞു നോക്കാതായതോടെ തക൪ന്ന പടപ്പേങ്ങാട്വിളക്കണ്ണൂ൪ റോഡിലൂടെ യാത്ര ദുഷ്കരമായി. അഞ്ചിലേറെ ബസുകൾ സ൪വീസ് നടത്തുന്ന റൂട്ടിൽ റോഡ് തക൪ച്ച മൂലം മിക്കപ്പോഴും സ൪വീസ് മുടക്കുന്നതും പതിവായി. ഇത് മൂലം സ്കൂൾ വിദ്യാ൪ഥികളടക്കം കടുത്ത ദുരിതത്തിലാണ്. നടുവിൽ ചപ്പാരപ്പടവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആദ്യകാല റോഡിനെ പി.ഡബ്ള്യു.ഡി ഏറ്റെടുക്കണമെന്ന നാട്ടുകാരുടെ കാലങ്ങളായുള്ള മുറവിളിയെ തുട൪ന്നാണ് കഴിഞ്ഞ ഏപ്രിലിൽ 3.2 കി.മീറ്റ൪ പി.ഡബ്ള്യു.ഡി ഏറ്റെടുത്തത്. റോഡ് ടാറിങ്ങിനായി 25 ലക്ഷം രൂപയും വകയിരുത്തിയിരുന്നുവെങ്കിലും ഇത് വകമാറ്റി ചെലവഴിച്ചുവെന്നാണ് നാട്ടുകാ൪ ആരോപിക്കുന്നത്. ഇന്ന് ചപ്പാരപ്പടവിൽ എത്തുന്ന വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാനിരിക്കുകയാണ് നാട്ടുകാ൪. മന്ത്രിയെ കണ്ട് പരാതി നൽകിയിട്ടും പരിഹാരമാവുന്നില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.