കേരള രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായം -വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി

കണ്ണൂ൪: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടന്ന അക്രമം കേരള രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദ൪ മൗലവി അഭിപ്രായപ്പെട്ടു. 
ഇടതുപക്ഷത്തിൻെറ സമരം ദിനംപ്രതി ശോഷിക്കുകയും മുഖ്യമന്ത്രിയുടെ ജനപിന്തുണ വ൪ധിക്കുകയും ചെയ്യുമ്പോൾ അക്രമത്തിലൂടെ മുഖ്യമന്ത്രിയെ നിശ്ശബ്ദനാക്കാനുള്ള സി.പി.എം കാടത്തം യു.ഡി.എഫ് ശക്തമായി നേരിടും. 
കണ്ണൂരിലെ സമാധാനാന്തരീക്ഷം തക൪ക്കാനുള്ള നീക്കവും ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മൗലവി ആവശ്യപ്പെട്ടു. 
കണ്ണൂ൪: മുഖ്യമന്ത്രിക്കെതിരെ  ഉണ്ടായ ആസൂത്രിതമായ അക്രമത്തിൽ  പ്രവാസി കോൺഗ്രസ് കാസ൪കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. 
മുഖ്യമന്ത്രിയുടെ ജനക്ഷേമകരമായ നടപടികളിൽ വിളറി പൂണ്ടാണ്  ഇത്തരം അക്രമങ്ങൾ നടത്തുന്നതെന്നും ഇത് ജനങ്ങൾ വെച്ച് പൊറുപ്പിക്കില്ലെന്നും സി.പി.എം വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് പത്മരാജൻ ഐങ്ങോത്ത്  മുന്നറിയിപ്പ് നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.