ഉദിനൂരിലെ മൊഞ്ചത്തിമാര്‍ ഇശല്‍ ചുവടുമായി ഇന്ദ്രപ്രസ്ഥത്തിലേക്ക്

തൃക്കരിപ്പൂ൪: ഉദിനൂ൪ ഗവ. ഹയ൪ സെക്കൻഡറി സ്കൂൾ ഒരുക്കിയ മെഗാ ഒപ്പന, റിപ്പബ്ളിക് ദിനത്തിൽ ദൽഹിയിൽ നടക്കുന്ന പരേഡിൽ അവതരിപ്പിക്കാൻ ക്ഷണം. തഞ്ചാവൂ൪ ദക്ഷിണേന്ത്യൻ സാംസ്കാരിക കേന്ദ്രത്തിൻെറ ശിപാ൪ശ പ്രകാരമാണ് ക്ഷണം. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറിൽനിന്ന് സ്കൂൾ അധികൃത൪ക്ക് അറിയിപ്പ് ലഭിച്ചു. കേരള ഫോക്ലോ൪ അക്കാദമിയുടെ സഹകരണത്തോടെയായിരുന്നു മെഗാ ഒപ്പന സംഘടിപ്പിച്ചിരുന്നത്. ഇന്ദ്രപ്രസ്ഥത്തിലെ രാജവീഥിയിൽ ഉദിനൂരിലെ 121 മൊഞ്ചത്തിമാരായിരിക്കും കേരളത്തിലെ നാടൻകലയുടെ പ്രതീകമായി അണിനിരക്കുക. ഒപ്പന ലിംക ബുക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം നേടിയിട്ടുണ്ട്. എട്ടാം തരംമുതൽ ഹയ൪ സെക്കൻഡറിവരെയുള്ള കുട്ടികളാണ് ഒപ്പന അവതരിപ്പിക്കുന്നത്. പരേഡിൻെറ മുന്നോടിയായുള്ള റിഹേഴ്സലിനും മറ്റുമായി റിപ്പബ്ളിക് ദിനത്തിൻെറ ഒരാഴ്ച മുമ്പെങ്കിലും ദൽഹിയിൽ എത്തിച്ചേരേണ്ടിവരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.