സംരക്ഷിത പോളി ഹൗസ് കൃഷിപരീക്ഷണവുമായി അബ്ദുല്‍ അസീസ്

വണ്ടൂ൪: നാട്ടിൽ അധികമാ൪ക്കും പരിചയമില്ലാത്ത സംരക്ഷിത പോളി ഹൗസ് കൃഷിപരീക്ഷണവുമായി അബ്ദുൽ അസീസ് ശ്രദ്ധേയനാകുന്നു. ചൂരപ്പൊയിൽ പുന്നപ്പാല അബ്ദുൽ അസീസിൻെറ വീട്ടുമുറ്റത്താണ് ഹംഗറി ഇനമായ കിയാ൪ പരീക്ഷണകൃഷി നടക്കുന്നത്. വീട്ടുമുറ്റത്തെ പത്ത് സെൻറ് ഭൂമിയിലാണ് നൂതന രീതിയിൽ കൃഷിയിറക്കിയത്.
കൃത്യമായ കാറ്റ്, ചൂട്, തണുപ്പ്, വെളിച്ചം എന്നിവ ഒരുക്കിയ പോളി ഹൗസിലാണ് കൃഷി. തിരുവാലി കൃഷിഭവൻെറയും ഗ്രാമപഞ്ചായത്തിൻെറയും കീഴിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതാണ് ഹൈടെക് കൃഷി. കിയാ൪ പൂക്കൾ നിറഞ്ഞ് കായകളായിട്ടുണ്ട്. 
എടവണ്ണ ജാമിഅ അധ്യാപകനായിരുന്ന മകൻ ഫസലിൻെറ താൽപര്യപ്രകാരമാണ് ഹൈടെക് കൃഷിയിറക്കിയത്.പോളി ഹൗസിനുള്ള സാമഗ്രികളും വിത്തുകളും പൊള്ളാച്ചിയിൽ നിന്നാണ് കൊണ്ടുവന്നത്. ആയിരം കിയാ൪ വിത്തുകൾക്ക് 7000 രൂപയാണ് വില. 600 വിത്തുകളാണ് നട്ടത്. വിപണിയിൽ കിലോക്ക് ഇതിന് 60 രൂപ വരെയാണ് വില.
കഴിഞ്ഞ സെപ്റ്റംബറിലാണ് വിത്തിട്ടത്. എം.ഐ ഷാനവാസ് എം.പിയും പഞ്ചായത്ത് അധികൃതരും കൃഷി ഓഫിസ൪മാരും വിത്തിടൽ ക൪മത്തിനത്തെിയിരുന്നു. ഈയാഴ്ച മുതൽ തുട൪ച്ചയായി മൂന്നുമാസം വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇപ്പോൾ നിരയായി രണ്ടാൾ പൊക്കത്തിൽ ഉയ൪ന്ന വള്ളികളിൽ നിറയെ പൂക്കളും കായ്കളുമാണ്. വെള്ളം,വളം എന്നിവ ഡ്രിപ്പ് സംവിധാനത്തിലൂടെയാണ് നൽകുന്നത്. പെട്ടെന്ന് അണുബാധയേൽക്കാനിടയുള്ളതിനാൽ പൊളിഹൗസിനുള്ളിൽ അന്യ൪ക്ക് പ്രവേശമില്ല.
ഇതുവരെ ആറര ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്. വിളവെടുപ്പ് കഴിഞ്ഞാലും വ൪ഷങ്ങളോളം പോളി ഹൗസിൽ കൃഷി ചെയ്യാനാകും. 2.80 ലക്ഷം രൂപ വരെ സബ്സിഡി കിട്ടുമെന്ന പ്രതീക്ഷയിലാണെന്നും ഇതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കൃഷി ഓഫിസ൪ പി.എം. മെഹറുന്നിസ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.