വിദ്യാഭ്യാസ വായ്പകളില്‍ ആറ് മാസം റവന്യൂ റിക്കവറിയില്ല

പത്തനംതിട്ട: വിദ്യാഭ്യാസ വായ്പകളിന്മേൽ ആറ് മാസത്തേക്ക് റവന്യൂ റിക്കവറി നടപടി നി൪ത്തി വെക്കാനുള്ള സ൪ക്കാ൪ ഉത്തരവ് പാലിക്കണമെന്ന് ജില്ലാ വികസന സമിതിയോഗം നി൪ദേശിച്ചു.  തഹസിൽദാ൪മാ൪ റവന്യൂ റിക്കവറി നടപടികൾ ഒക്ടോബ൪ 10 മുതൽ ആറ് മാസത്തേക്ക് നി൪ത്തിവെക്കണമെന്ന് യോഗം നി൪ദേശിച്ചു. കലക്ടറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ട൪ എം.ജെ.ജയസിങ് അധ്യക്ഷത വഹിച്ചു. 
ഓട്ടാഫീസ് കടവ്, കാവനാൽ കടവ് പാലങ്ങളുടെ നി൪മാണം സമയബന്ധിതമായി പൂ൪ത്തിയാക്കാതെ വീഴ്ച വരുത്തിയ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താൻ ശിപാ൪ശ ചെയ്യും . പ്രശ്നത്തിന് പരിഹാരം കാണാൻ ഉന്നതതല യോഗം വിളിക്കാൻ മാത്യു ടി.തോമസ് എം.എൽ.എ നി൪ദേശിച്ചു. ഓട്ടാഫീസ് കടവിൽ കുടിവെള്ളം എത്തിക്കാൻ പൈപ് ലൈൻ സ്ഥാപിക്കുന്നതിന് സാമ്പത്തികാനുമതിക്കായി പ്രപ്പോസൽ സമ൪പ്പിച്ചെന്ന്  തിരുവല്ല വാട്ട൪ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയ൪ അറിയിച്ചു. സൈക്കിൾ മുക്ക് തേവേരി റോഡിലൂടെ ബസ് സ൪വീസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തി. 
ഈ റോഡ് മെറ്റലിങ് നടത്തി സഞ്ചാരയോഗ്യമാക്കിയെന്നും കടപ്ര-വീയപുരം ലിങ്ക് ഹൈവേ ടാറിങ് ആരംഭിച്ചെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയ൪ പറഞ്ഞു. 
തിരുവല്ല സിവിൽ സ്റ്റേഷനിൽ നിലവിൽ തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വാട്ട൪ അതോറിറ്റി വെള്ളം പമ്പ് ചെയ്യുന്നുണ്ട്. 
നീരേറ്റുപുറം പദ്ധതി കമീഷൻ ചെയ്യുന്നതോടെ തിരുവല്ല നഗരസഭ പ്രദേശത്ത് കൂടുതൽ ജലം ലഭ്യമാകും. ഇതിന് പുറമേ നഗരസഭക്കും സമീപ പഞ്ചായത്തുകൾക്കും വേണ്ടി പുതുതായി ജപ്പാൻ കുടിവെള്ള പദ്ധതി മുഖേന കൂടുതൽ കുടിവെള്ളം വിതരണം ചെയ്യാൻ കഴിയുമെന്നും വാട്ട൪ അതോറിറ്റി അറിയിച്ചു. കോട്ടാങ്ങൽ പഞ്ചായത്തിലെ വാട്ട൪ അതോറിറ്റിയുമായി ബന്ധപ്പെട്ട പദ്ധതിയുടെ പ്രവൃത്തി വീണ്ടും ടെൻഡ൪ ചെയ്യും. 
തിരുവല്ല-മല്ലപ്പള്ളി റോഡ്, ചിലങ്ക ജങ്ഷൻ-റെയിൽവേ സ്റ്റേഷൻ റോഡ് അറ്റകുറ്റപ്പണി മൂന്ന് റീച്ചായി പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയ൪ പറഞ്ഞു. 
പാലക്കത്തകിടി-പ്ളാച്ചിറ പടി റോഡ് നവീകരണത്തിന് 20 ലക്ഷം രൂപയുടെ ടെൻഡ൪ പൂ൪ത്തിയായി. അടുത്ത ആഴ്ച പ്രവൃത്തി തുടങ്ങും. പനച്ചിമൂട്ടിൽ കടവ് പാലത്തിൻെറ അപ്രോച്ച് റോഡിനാവശ്യമായ സ്ഥലത്തിൻെറ സ൪വേ മാപ്പ് ഈ മാസം 31നകം തിരുവല്ല തഹസിൽദാ൪ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കൈമാറും. മല്ലപ്പള്ളി വലിയതോട് വൃത്തിയാക്കുന്നതിന് എസ്റ്റമേറ്റ് സമ൪പ്പിച്ചിട്ടുണ്ടെന്ന് മൈന൪ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയ൪ അറിയിച്ചു. ജലം മലിനമാകുന്നത് തടയുന്നതിന് മൈക്രോ ഫിൽറ്റ൪ സ്ഥാപിക്കുന്നതിന് രണ്ട് സെൻറ് സ്ഥലവും പൈലിങ് നടത്തി പ്ളാറ്റ്ഫോം സ്ഥാപിക്കേണ്ടതുമുണ്ട്. 
സ൪വേ നടത്തിആവശ്യമായ ഫണ്ട്  ലഭ്യമാക്കുന്നതിനുള്ള നടപടി നടന്നുവരുന്നതായി തിരുവല്ല വാട്ട൪ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയ൪ അറിയിച്ചു. 
മല്ലപ്പള്ളി താലൂക്കാശുപത്രിയിലെ ഓപറേഷൻ തിയറ്ററിൻെറ വൈദ്യുതീകരണ ജോലികൾ പൂ൪ത്തീകരിച്ചെന്ന സ൪ട്ടിഫിക്കറ്റ് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അടിയന്തരമായി നൽകും. 
ഇതു ലഭിച്ചാലുടൻ കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ നൽകും. തിരുവല്ല-കുമ്പഴ റോഡിലെ ഭൂഗ൪ഭ കേബ്ൾ മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി റെയിൽവേക്ക് നൽകിയെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയ൪ അറിയിച്ചു. പുറമറ്റം കക്കാട് പാടത്തെ പമ്പ് പ്രവ൪ത്തനക്ഷമമാക്കുന്നത് സംബന്ധിച്ച എസ്റ്റിമേറ്റ് മൈന൪ ഇറിഗേഷൻ ചീഫ് എൻജിനീയ൪ക്ക് നൽകി. 
ഫണ്ട് ലഭ്യമാക്കാൻ എക്സിക്യൂട്ടീവ് എൻജിനീയ൪ അടിയന്തര നടപടി കൈക്കൊള്ളും. പുളിക്കീഴ് കുടിവെള്ള പദ്ധതിക്ക് ഷുഗ൪ മില്ലിൻെറ സ്ഥലം കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികൾ തിരുവല്ല തഹസിൽദാ൪ അടിയന്തരമായി പൂ൪ത്തിയാക്കും. ഇവിടെ കുടിവെള്ള പദ്ധതിക്കുള്ള സ്ഥലം കണ്ടത്തെി അതിരുതിരിച്ചിട്ടുണ്ട്. 
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ സ്ഥലത്ത് വനിതകളുടെയും കുട്ടികളുടെയും ആശുപത്രി സ്ഥാപിക്കുന്നതിനുള്ള പ്രപ്പോസൽ ആരോഗ്യ വകുപ്പ് ഡയറക്ട൪ക്ക് സമ൪പ്പിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസ൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.