മാര്‍ഗവും കാഴ്ചയും മറച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ തലങ്ങും വിലങ്ങും

പന്തളം:   ഗതാഗതത്തിന്   തടസ്സമായി തലങ്ങും വിലങ്ങും ഫ്ളക്സ് ബോ൪ഡുകൾ.വാഹനങ്ങളുടെ കാഴ്ച മറച്ചാണ് ചില സംഘടനകൾ ബോ൪ഡുകൾ ജങ്ഷനിലും പരിസരങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്. 
ജങ്ഷനിൽ വിവിധ ഇടങ്ങളിൽ ഫ്ളക്സ് സ്ഥാപിക്കാൻ ഇടം കണ്ടത്തൊനാകാതെ ചില സംഘടനകൾ ട്രാഫിക് സിഗ്നൽ ലൈറ്റ്  പോസ്റ്റുകളിലാണ്  കാഴ്ച മറയുന്ന തരത്തിൽ ബോ൪ഡുകൾ കെട്ടിത്തൂക്കിയിരിക്കുന്നത്. 
അടുത്ത വ൪ഷം നടക്കുന്ന പരിപാടിയുടെ പടുകൂറ്റൻ ബോ൪ഡുകളും ഇതിൽപ്പെടുന്നുണ്ട്.ചില സംഘടനകൾ പരിപാടികൾ നടന്നതിനുശേഷം അഴിച്ചുമാറ്റാറുണ്ട്.
 മറ്റു സംഘടനകൾ സ്ഥലം കൈയേറാതിരിക്കുന്നതിന്  അടുത്ത പരിപാടി വരെ ഫ്ളക്സ് മാറ്റാറുമില്ല.അടുത്ത വ൪ഷം നടക്കുന്ന സംസ്ഥാന സമ്മേളന  പ്രചരണാ൪ഥം നേതാവിൻെറ  നെടുനീളൻ ബോ൪ഡാണ് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റിൻെറ തൂണിൽ മാസങ്ങൾക്ക് മുമ്പേ സ്ഥാപിച്ചിരിക്കുന്നത്. 
ജങ്ഷൻെറ നാലുവശത്തുമുള്ള ഫ്രീ റൈറ്റ് സിഗ്നൽ ലൈറ്റിൻെറ തൂണുകളിലും പന്തളത്തത്തെുന്ന വനിത സംസ്ഥാന നേതാവിൻെറ നെടുങ്കൻ ബോ൪ഡുകളാണ്  കാലേക്കൂട്ടി തൂക്കിയിട്ടിരിക്കുന്നത്. റോഡ് മുറിച്ചുകടക്കുന്ന കാൽനടക്കാരുടെയും   ഇരുചക്രവാഹനങ്ങളുടെയും ബുദ്ധിമുട്ട്  പരിഗണിക്കാതെയാണ് ഇത്തരത്തിൽ ബോ൪ഡുകൾ വെക്കുന്നത്.
മെഡിക്കൽ മിഷൻ ജങ്ഷനിൽ  വളവിൽ കുരിശ്ശടിക്ക്  സമീപത്തുള്ള  പോസ്റ്റിൽ മുമ്പ് കാഴ്ച മറച്ചു സ്ഥാപിച്ച ബോ൪ഡുമൂലം നിരന്തര അപകടമുണ്ടായിട്ടുണ്ട്. 
കുറച്ചുനാളുകൾക്കുശേഷം ഇവിടെയും വീണ്ടും ബോ൪ഡുകൾ സ്ഥാപിച്ചുതുടങ്ങി.പന്തളം ജങ്ഷനിൽ കുറന്തോട്ടം പാലമാണ് മറ്റൊരു കേന്ദ്രം ഇവിടെയും കാലമേറെയായ നിരവധി ബോ൪ഡുകളാണ് കാണാനുള്ളത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.