കൂടങ്കുളം വൈദ്യുതി: 28ന് യോഗം

പത്തനംതിട്ട: കൂടങ്കുളം ആണവ നിലയത്തിൽനിന്ന് വൈദ്യുതി ഉൽപാദനം ആരംഭിച്ച സാഹചര്യത്തിൽ കേരളത്തിൻെറ വിഹിതം ലഭിക്കുന്നതിനായി ഇടമൺ മുതൽ കൊച്ചി വരെ 400 കെ.വി ലൈൻ വലിക്കാനുള്ള നടപടികൾ സ൪ക്കാ൪ അതിവേഗത്തിലാക്കി. ഇതിനായി മുഖ്യമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ചു. 
ഉമ്മൻ ചാണ്ടിയുടെ ചേംബറിൽ വൈകുന്നേരം നാലിനാണ് ച൪ച്ച. വൈദ്യുതി ,റവന്യൂ മന്ത്രിമാ൪ക്ക് പുറമെ എം.പിമാ൪, എം.എൽ.എമാ൪, വൈദ്യുതി ബോ൪ഡ് ഉദ്യോഗസ്ഥ൪, പവ൪ഗ്രിഡ് അധികൃത൪ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവരെയാണ് ക്ഷണിച്ചിട്ടുള്ളത്. മുമ്പ് നടന്ന ച൪ച്ചകളിൽ ക൪മസമിതിയെ പ്രതിനിധാനം ചെയ്ത്   നിരവധിപേ൪ രോഷപ്രകടനങ്ങളുമായി ച൪ച്ചക്കത്തെിയ സാഹചര്യം പരിഗണിച്ച് ഇത്തവണ അവരുടെ മൂന്ന് പ്രതിനിധികൾക്ക് മാത്രമാണ് കത്ത് നൽകിയിട്ടുള്ളത്. പ്രാതിനിധ്യം കൂടരുതെന്ന് കത്തിൽ പ്രത്യേകം നിഷ്ക൪ഷിച്ചിട്ടുണ്ട്. 
കേരളത്തിൻെറ വിഹിതമായ സബ്സ്റ്റേഷനിൽ വിതരണത്തിനായി എത്തിക്കാനുള്ള പവ൪ ഹൈവേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ ക൪ഷക൪ സമരത്തിലാണ്. രണ്ട് സ൪ക്കാറും പ്രഖ്യാപിച്ച നഷ്ടപരിഹാര നി൪ദേശങ്ങൾ അംഗീകരിക്കപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുൻകൈയെടുത്ത് നടത്തുന്ന ഏഴാമത്തെ ച൪ച്ചയാണ് തിങ്കളാഴ്ച  നടക്കുന്നത്. 380 വീടുകൾക്ക് മുകളിൽ കൂടി ഊ൪ജപാത കടന്നുപോകുന്നമെന്ന് ക൪മ സമിതി പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി സ൪ക്കാ൪ നിയോഗിച്ച ഉപസമിതി കണ്ടത്തെിയിരുന്നു. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിൽ 10 കിലോമീറ്റ൪ ദൂരം ജനരോഷം മൂലം  ഇതുവരെ സ൪വേ പോലും പൂ൪ത്തിയാക്കിയിട്ടില്ളെന്നും കണ്ടത്തെി. മന്ത്രിമാരായ കെ.എം. മാണി, അടൂ൪ പ്രകാശ്, അനൂപ് ജേക്കബ്, എം.എൽ.എമാരായ കെ.ബി. ഗണേഷ്കുമാ൪, കെ. ശിവദാസൻ നായ൪, രാജു എബ്രഹാം, ഡോ.എൻ. ജയരാജ്, വി.പി. സജീന്ദ്രൻ, മോൻസ്ജോസഫ്, ബെന്നി ബഹനാൻ എന്നിവരുടെ മണ്ഡലത്തിലൂടെയാണ് നി൪ദിഷ്ട പാത പദ്ധതി നടപ്പാക്കാൻ പ്രത്യേക പാക്കേജ്  പ്രഖ്യാപിക്കാനാണ് സ൪ക്കാ൪ നീക്കം. 
എന്നാൽ, ഭൂമിയേറ്റെടുക്കൽ നിയമം പാ൪ലമെൻറ് പാസാക്കി രാഷ്ട്രപതിയുടെ കൈയൊപ്പ് കാത്തിരിക്കുന്ന ഇടവേളയിൽ നഷ്ടപരിഹാരം നൽകി ലൈൻ വലിക്കാൻ അനുവദിക്കില്ളെന്നും ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ വൻപ്രക്ഷോഭ പരിപാടികളെയായിരിക്കും സ്ഥാനാ൪ഥികൾ അഭിമുഖീകരിക്കേണ്ടി വരികയെന്നും ആക്ഷൻ കമ്മിറ്റി ചെയ൪മാൻ മനോജ് ചരളേൽ, ജനറൽ കൺവീന൪ ജ്യോതിഷ്കുമാ൪ മലയാലപ്പുഴ എന്നിവ൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.