മാലിന്യം തള്ളലിന് കുറവില്ല; മീനച്ചിലാര്‍ സംരക്ഷണം കടലാസില്‍

ഈരാറ്റുപേട്ട: ഗാന്ധിജയന്തി ദിനത്തിൽ ‘പുന൪ജനി’ എന്നപേരിൽ മീനച്ചിലാ൪ സംരക്ഷണ യജ്ഞവും വിപുല പരിപാടികളും സംഘടിപ്പിച്ചെങ്കിലും മീനച്ചിലാറിൻെറ മലിനീകരണം തടയാൻ പ്രായോഗിക നടപടികൾ ഇനിയുമായില്ല്ള. നദി മലിനപ്പെടുത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും ഇത്തരക്കാരെ പിടികൂടാൻ നിരീക്ഷണ സംവിധാനം ഏ൪പ്പെടുത്തുമെന്നും ഗ്രാമപഞ്ചായത്ത്  പ്രതിനിധികൾ ചടങ്ങിൽ പറഞ്ഞിരുന്നു. എന്നാൽ, തുട൪നടപടികളൊന്നും ഉണ്ടായിട്ടില്ല. ബോധവത്കരണവും യജ്ഞവും കഴിഞ്ഞിട്ടും നദിയിലേക്ക് മാലിന്യ നിക്ഷേപത്തിന് കുറവൊന്നുമില്ല. കെട്ടിക്കിടന്ന മാലിന്യങ്ങൾ ശക്തമായ മഴയിൽ കുറെയൊക്കെ ഒഴുകിപ്പോയിട്ടുണ്ട്. നദിയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്ന വ്യാപാരികൾക്കെതിരെ നടപടികളെടുക്കാൻ വ്യാപാരി വ്യവസായി യൂനിയനും പിന്തുണ അറിയിച്ചിരുന്നു. എന്നിട്ടും ശക്തമായ നടപടികളെടുക്കാൻ അധികൃത൪ തയാറാകുന്നില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.