സാമൂഹിക സുരക്ഷാ പദ്ധതികളില്‍ കേരളം ഒന്നാമത് -മുഖ്യമന്ത്രി

ഏറ്റുമാനൂ൪: ഏറ്റവും കൂടുതൽ സാമൂഹിക സുരക്ഷ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 
ഏറ്റുമാനൂരിൽ നി൪മിച്ച ആധുനിക മത്സ്യമാ൪ക്കറ്റും കെ.എസ്.ആ൪.ടി.സി ബസ് സ്റ്റാൻഡിൻെറ കാത്തിരിപ്പ് കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 75 കോടി ചെലവഴിച്ച് സംസ്ഥാനത്ത്  39 ഹൈടെക് മത്സ്യ മാ൪ക്കറ്റുകൾ പണിതുകൊണ്ടിരിക്കുകയാണ്. സാമൂഹിക സുരക്ഷയിൽ മുന്നിലെങ്കിലും വരുമാനത്തിൽ കേരളം പിന്നാക്കം നിൽക്കുകയാണ്. ജോസ് കെ. മാണി എം.പിയുടെ ഫണ്ടിൽനിന്ന് 57 ലക്ഷം ചെലവഴിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നി൪മിച്ചത്. 
ജനങ്ങൾക്കുവേണ്ടി പദ്ധതികൾ നി൪വഹിക്കുമ്പോൾ തടസ്സപ്പെടുത്തുന്നത് ശരിയല്ളെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി കെ. ബാബു പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ഭവന പദ്ധതികൾ സ൪ക്കാ൪ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. 8500 വീടുകൾ ഈ വിഭാഗത്തിന് നൽകി. 10,000 വീടുകൾ  കൂടി ഉടൻ പൂ൪ത്തിയാക്കും. ജോസ് കെ. മാണി എം.പി. സ്വാഗതം പറഞ്ഞു. ഫിഷറീസ് ഡയറക്ട൪ മിനി ആൻറണി, കേന്ദ്ര ഫിഷറീസ് വകുപ്പ് സെക്രട്ടറി മുരളീധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നി൪മല ജിമ്മി, തോമസ് ചാഴികാടൻ, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ ബാന൪ജി, പഞ്ചായത്ത് പ്രസിഡൻറ് ജയിംസ് തോമസ് പ്ളാക്കിതൊട്ടിയിൽ തുടങ്ങിയവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.