ജപ്പാന്‍ കുടിവെള്ള പൈപ്പ്പൊട്ടി റോഡില്‍ പ്രളയം; ഗതാഗതം തടസ്സപ്പെട്ടു

പരവൂ൪: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് തക൪ന്ന് റോഡിൽ വൻവെള്ളക്കെട്ടായി. ചാത്തന്നൂ൪ -പരവൂ൪ റോഡിൽ മീനാട് കോട്ടേക്കുന്ന് ക്ഷേത്രത്തിനുസമീപം പഴയപാലത്തോട് ചേ൪ന്നാണ് വ്യാഴാഴ്ച രാവിലെ 10.30ഓടെ കൂറ്റൻ പൈപ്പ് തക൪ന്നത്. വൻശബ്ദത്തോടെ തുടങ്ങിയ വെള്ളപ്പാച്ചിൽ ഉച്ചക്ക് 12.30 വരെ തുട൪ന്നു. ശക്തിയോടെ പുറത്തേക്ക് വന്ന വെള്ളം ഒരു തെങ്ങിൻെറ ഉയരത്തോളം പൊങ്ങി. ഇതുവഴി വാഹനങ്ങൾക്കും കാൽനടക്കാ൪ക്കും പോകാൻ കഴിയാത്ത അവസ്ഥയായി. മെയിൻറോഡിൽനിന്ന് ബണ്ട് റോഡിലൂടെ വെള്ളം പോളച്ചിറയിലേക്കും ഒഴുകിയെത്തി. പൈപ്പ് പൊട്ടിയ ഭാഗത്തെ തോട്ടിലൂടെ വലിയൊരളവ് വെള്ളം ഒഴുകിപ്പോയതിനാലാണ് റോഡിൽ കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാവാഞ്ഞത്. എന്നിട്ടും ഇതുവഴിയുള്ള ഗതാഗതം ഒന്നര മണിക്കൂറോളം ഭാഗികമായി തടസ്സപ്പെട്ടു. 
ജപ്പാൻ കുടിവെള്ള പദ്ധതിയിലെ ഏറ്റവും വലിയ ജലസംഭരണിയായ പരവൂ൪ പൂക്കുളത്തെ ടാങ്കിൽനിന്നുള്ള വിതരണ പൈപ്പാണ് തക൪ന്നത്. പന്ത്രണ്ടരയോടെ ജലവിതരണം നി൪ത്തിവെച്ചു. അറ്റകുറ്റപ്പണി പൂ൪ത്തീകരിക്കാൻ ദിവസങ്ങൾ വേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.