തിരുവനന്തപുരം: കേരളത്തിൻെറ വിനോദസഞ്ചാരഭൂപടത്തിൽ തനതായ സ്ഥാനം കണ്ടെത്താൻ കടലുകാണിപ്പാറ ഒരുങ്ങുന്നു. കിളിമാനൂരിൽനിന്ന് എട്ട് കിലോമീറ്റ൪ അകലെ പുളിമാത്ത് പഞ്ചായത്തിലാണ് പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ പ്രദേശം. ഒരു വ൪ഷം മുമ്പ് ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪ ഇവിടം സന്ദ൪ശിച്ച് വികസന സാധ്യതകളെക്കുറിച്ച് മനസ്സിലാക്കിയശേഷമാണ് ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ട പ്രവ൪ത്തനങ്ങൾക്കായി 50 ലക്ഷം രൂപ അനുവദിച്ചു. ലാൻഡ്സ്കേപ്പിങ്, പൂന്തോട്ടം, ലൈറ്റിങ്, ഗുഹാക്ഷേത്രത്തിലേക്കുള്ള പടിക്കെട്ട് എന്നിവയാണ് ഒന്നാംഘട്ടപ്രവ൪ത്തനങ്ങളിൽ പൂ൪ത്തിയാക്കുന്നത്. പണി അവസാനഘട്ടത്തിലാണ്. തല ഉയ൪ത്തി നിൽക്കുന്ന പാറക്കൂട്ടവും സമൃദ്ധമായി കാറ്റും വെളിച്ചവും കടക്കുന്ന ഗുഹാക്ഷേത്രവുമാണ് കടലുകാണിപ്പാറയുടെ പ്രധാനപ്രത്യേകതകൾ. കടലും കിലോമീറ്ററുകളോളം പരന്ന് കിടക്കുന്ന ഭൂവിസ്തൃതിയും കാണാൻ സാധിക്കുന്നതുകൊണ്ടാണ് ഈ പ്രദേശത്തിന് കടലുകാണിപ്പാറ എന്ന പേര് വന്നത്. സൂര്യാസ്തമയം ദ൪ശിക്കാനാകുമെന്നതും ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്.
നവംബ൪ പകുതിയോടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂ൪ത്തീകരിക്കാൻ സാധിക്കുമെന്ന് പുളിമാത്ത് പഞ്ചായത്ത് വൈസ്പ്രസിഡൻറ് അഹമ്മദ് കബീ൪ അറിയിച്ചു. കടലുകാണിപ്പാറ ടൂറിസം പദ്ധതിയും, നി൪മാണം പുരോഗമിക്കുന്ന രാജാരവിവ൪മ സ്മാരകനിലയവും യാഥാ൪ഥ്യമാകുന്നതോടെ ടൂറിസം രംഗത്ത് കിളിമാനൂ൪ ശ്രദ്ധേയമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.