പേരാമംഗലം: ഇറങ്ങുംമുമ്പേ മുന്നോട്ടെടു ത്ത ബസിൽനിന്നും വീണ് വിദ്യാ൪ഥിക്ക് പല്ലുനഷ്്ടപ്പെട്ട സംഭവത്തിൽ ഡ്രൈവറെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പെരുവല്ലൂ൪ പേനകം പൂവൻപറവീട്ടിൽ സുബിനെ യാണ് (34) അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. പേരാമംഗലം ശ്രീദു൪ഗ വിലാസം സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാ൪ഥി ഏഴാംകല്ല് ആണ്ടപ്പറമ്പ് കണ്ണക്കുഴമനയിൽ സുരേഷിൻെറ മകൻ ദേവദാസിനാണ് (12) മുഖമടിച്ചുവീണ് മുൻവരിയിലെ ഒരു പല്ല് നഷ്ടപ്പെട്ടത്.
21ന് വൈകീട്ട് 4.30ന് മുണ്ടൂ൪ സെൻററിലെ സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെയായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.