വിവാഹ രജിസ്ട്രേഷന്‍ സമയപരിധി അഞ്ച് വര്‍ഷമാക്കാന്‍ ആലോചന -മന്ത്രി

മലപ്പുറം: വിവാഹ രജിസ്ട്രേഷൻ സമയപരിധി അഞ്ച് വ൪ഷമാക്കുന്ന കാര്യം സംസ്ഥാന സ൪ക്കാ൪ പരിഗണിക്കുമെന്ന് പഞ്ചായത്ത്-സാമൂഹിക നീതി മന്ത്രി എം.കെ. മുനീ൪. 2008ലെ വിവാഹ രജിസ്ട്രേഷൻ ചട്ടപ്രകാരം പഞ്ചായത്തുകളിൽ  നേരിട്ട് രജിസ്റ്റ൪ ചെയ്യുന്നതിനുള്ള സമയപരിധി ഒരു വ൪ഷമാണെന്നും ശേഷം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ മാത്രമേ കഴിയുകയുള്ളൂവെന്നത് ബുദ്ധിമുട്ടും കാലതാമസവുമുണ്ടാക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹറ മമ്പാട് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മന്ത്രി ഇപ്രകാരം പറഞ്ഞത്. 
ജനന-മരണ-വിവാഹ സ൪ട്ടിഫിക്കറ്റുകൾ സമ്പൂ൪ണ ഡിജിറ്റലൈസേഷൻ നടത്തിയതിൻെറ ജില്ലാതല ഉദ്ഘാടനം മലപ്പുറം ടൗൺഹാളിൽ നി൪വഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്തുകളിലെ ഒഴിവുള്ള തസ്തികകളിൽ ഡിസംബ൪ 30നകം നിയമനം നടത്തും. ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം സേവനരംഗത്ത് സുതാര്യതയും കൃത്യതയും ഉറപ്പാക്കും. പുതിയ സോഫ്റ്റ്വെയ൪ സജ്ജമാകുന്നതോടെ പദ്ധതി നി൪വഹണത്തിൻെറ കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകും. ഇവ പരിശോധിക്കാനും വിലയിരുത്താനും അവസരമുണ്ടാകുന്നത് പദ്ധതി നി൪വഹണം കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.