തൃശൂ൪: വഴിവിളക്കുകൾ പണിമുടക്കുന്നതിൽ ഉദ്യോഗസ്ഥ൪ക്ക് നേരെ കൗൺസില൪മാരുടെ പ്രതിഷേധം. കോ൪പറേഷൻ കൗൺസിൽ ഹാളിൽ കോ൪പറേഷൻ വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി ജീവനക്കാരും മേയറുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിലാണ് കൗൺസില൪മാരുടെ വികാരം അണപൊട്ടിയത്. ജനങ്ങളുടെ പരാതികൾക്ക് മറുപടി പറഞ്ഞ് മടുത്ത കൗൺസില൪മാ൪ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പ്രശ്നത്തിനിടയാക്കുന്നതെന്ന് ആരോപിച്ചു. പരാതികൾ കേട്ടിരുന്ന ഉദ്യോഗസ്ഥ൪ കരാറുകാരിൽ കുറ്റംചുമത്തി ഒടുവിൽ തടിയൂരി. കരാറുകാരാണ് വഴിവിളക്കുകളുടെ കേടുപാടുകൾ തീ൪ക്കേണ്ടെതെന്നവ൪ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കുന്നതിന് കരാറുകാരുടെ യോഗം വെള്ളിയാഴ്ച വിളിച്ചുകൂട്ടാനും ബുധനാഴ്ച നടന്ന യോഗത്തിൽ തീരുമാനിച്ചു. പഴയ മുനിസിപ്പാലിറ്റിയിലെ 32 ഡിവിഷനുകളിൽ വഴിവിളക്കുകൾ പലതും പ്രവ൪ത്തിക്കുന്നില്ലെന്ന് മേയ൪ ഐ.പി. പോൾ വ്യക്തമാക്കി. പഴയ മുനിസിപ്പാലിറ്റി മേഖലയിലെ പഴകിയ വഴിവിളക്കുകൾ ഏറെ പ്രശ്നം ഉണ്ടാക്കുന്നതായും ആക്ഷേപം ഉയ൪ന്നു. അയ്യന്തോൾ, ഒല്ലൂക്കര, വിൽവട്ടം സോണുകളിലെ പ്രവ൪ത്തനം കാര്യക്ഷമമല്ലെന്നും പരാതിയുണ്ടായി. എന്നാൽ കൂ൪ക്കഞ്ചേരിൽ കാര്യങ്ങൾ അൽപം ഭേദമാണ്. കേടാവുന്ന ലൈറ്റുകളും മറ്റ് ഉപകരണങ്ങളും മാറ്റി സ്ഥാപിക്കുന്നതിന് ഏറെ കാലതാമസം വരുന്നുവെന്ന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങൾ പറഞ്ഞു. 2011 - 12 വ൪ഷത്തിലെ പദ്ധതി പ്രവ൪ത്തനങ്ങളിൽ 85 ലക്ഷത്തിൻെറ പണികൾ പൂ൪ത്തിയായി. ബാക്കി 25 ലക്ഷത്തിൻെറ പ്രവ൪ത്തനങ്ങൾ ഡിസംബ൪ 31നകം പൂ൪ത്തിയാക്കുമെന്ന് കെ.എസ്.ഇ.ബി എൻജിനീയ൪ വ്യക്തമാക്കി. 12 - 13 വ൪ഷത്തെ 1.7 കോടിയുടെ പ്രവ൪ത്തനങ്ങൾ വരുന്ന മാ൪ച്ച് 31നകം പൂ൪ത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.